Challenger App

No.1 PSC Learning App

1M+ Downloads
മറ്റുജീവികളുടെ വിസർജ്യവസ്തുക്കളെ ഭക്ഷണമാക്കുന്ന ജീവികൾ ഇവയിൽ എത് വിഭാഗത്തിൽ ഉൾപ്പെടുന്നു?

Aസാപ്രോസോയിക്

Bപരാദജീവികൾ

Cമിക്സോട്രോഫിക്

Dകോപ്രോസോയിക്

Answer:

D. കോപ്രോസോയിക്

Read Explanation:

ഹെറ്ററോട്രോഫിസം

  • ഹെറ്ററോഫൈറ്റുകൾ ഭക്ഷണത്തിനായി മറ്റ് ജീവികളെ ആശ്രയിക്കുന്നു
  • ഹോളോസോയിക്, സാപ്രോസോയിക്, പരാദജീവനം, മിക്സോട്രോഫിക് അല്ലെങ്കിൽ കോപ്രോസോയിക് എന്നിങ്ങിനെ ഇവയെ തരം തിരിച്ചിരിക്കൂന്നു
  • ഹോളോസോയിക് പോഷണത്തിൽ ഒരു ജീവി ഖര, ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നതും ആന്തരിക സംസ്കരണവും ഉൾക്കൊള്ളുന്നു. അതിൽ സസ്യഭുക്കുകൾ, മാംസഭുക്കുകൾ, മിശ്രഭോജികൾ എന്നിവ ഉൾപ്പെടുന്നു
  • സാപ്രോസോയിക് പോഷണത്തിൽ ചത്തതും ചീഞ്ഞതുമായ ജൈവവസ്തുക്കൾ ഭക്ഷണമാകുന്നു. ഈ തരത്തിലുള്ള ജീവികൾ പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കുന്നു.ഉദാ: ഫംഗസ്
  • പരാദജീവികൾ മറ്റ് ജീവജാലങ്ങളിൽ ജീവിക്കുകയും ആതിഥേയനു ദോഷം വരുന്ന രീതിയിൽ അതിൽ നിന്ന് ഭക്ഷണം നേടുകയും ചെയ്യുന്നു.ഉദാ: പേൻ, ലോറാന്തസ്
  • മിക്സോട്രോഫിക് പോഷണത്തിൽ ജീവികൾ വിവിധ തരത്തിലുള്ള പോഷണം പ്രകടിപ്പിക്കുന്നു. യുഗ്ലീന പോലുള്ള ജീവികൾ ഓട്ടോട്രോഫിസവും ഹോളോസോയിക് പോഷണവും സപ്രോസോയിക് പോഷണവും പ്രകടിപ്പിക്കുന്നു.
  • കോപ്രോസോയിക് പോഷണം പ്രകടമാക്കുന്ന ജീവികൾ മറ്റുജീവികളുടെ വിസർജ്യവസ്തുക്കളെ ഭക്ഷണമാക്കുന്നു.

Related Questions:

ആസിഡ്-ഫാസ്റ്റ് സ്റ്റെയിനിംഗിൽ പ്രൈമറി സ്റ്റെയിൻ ആയി ഉപയോഗിക്കുന്നത് ഏതാണ്?
താഴെ പറയുന്നവയിൽ ഏതാണ് വ്യാപന അളവുകൾക്ക് കീഴിലുള്ള രീതികൾ?
'പാപ് സ്മിയർ' പരിശോധന ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Gamophobia is the fear of :
ട്രിപ്പിൾ വാക്സിൻ കൊണ്ട് പ്രതിരോധിക്കാവുന്ന രോഗം :