Challenger App

No.1 PSC Learning App

1M+ Downloads
സെല്ലുകളുടെ ഓട്ടോ ലെസിസിന് കാരണമായ കോശാംഗം ഏത് ?

Aഗോൾഗി വസ്തുക്കൾ

Bലൈസോസോം

Cമൈറ്റോകോൺഡ്രിയ

Dന്യൂക്ലിയസ് (മർമ്മം)

Answer:

B. ലൈസോസോം

Read Explanation:

കോശദ്രവ്യത്തിൽ ചിതറിക്കിടക്കുന്ന ഗോളാകൃതിയുള്ളതോ നിയതമായ ആകൃതിയില്ലാത്തതോ ആയ കോശാംഗങ്ങളാണ് ലൈസോസോമുകൾ. ഗോൾഗി വസ്തുക്കളിൽ നിന്ന് രൂപപ്പെടുന്ന ഇവയിൽ ധാരാളം ആസിഡ് ഫോസ്ഫറ്റേയ്സ് എന്നുപേരുള്ള രാസാഗ്നികളുണ്ട്. ഇവ ലൈസോസോമുകളുടെ മേക്കർ രാസാഗ്നികളായി അറിയപ്പെടുന്നു. ഈ രാസാഗ്നികളുപയോഗിച്ച് കോശത്തിലെത്തുന്ന വിനാശകാരികളായ സൂക്ഷ്മജീവകളേയോ അനാവശ്യകോശങ്ങളെത്തന്നെയോ ഇവ നശിപ്പിക്കുന്നു. പലപ്പോഴും ഇവ ആത്മഹത്യാ സഞ്ചികൾ എന്നറിയപ്പടുന്നു.


Related Questions:

കോശ ശ്വസനം വഴി കോശങ്ങളിൽ ഉണ്ടാകുന്ന CO2 രക്തത്തിൽ എത്തുന്നതെങ്ങനെ ?
കോശചക്രത്തിലെ വിവിധ ഘട്ടങ്ങളെ നിയന്ത്രിക്കുന്ന എൻസൈമുകൾ അറിയപ്പെടുന്നത് :
Pyruvate is formed from glucose in the_______ of a cell?
യുപ്ലോയിഡി അന്യുപ്ലോയിഡിയിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
Which is the important site for the formation of glycoproteins and glycolipids in eukaryotic cells?