Challenger App

No.1 PSC Learning App

1M+ Downloads
വ്യക്തിയിൽ നിന്ന് നേരിട്ട് കിട്ടാത്ത വിവരങ്ങൾ ശേഖരിക്കാൻ ഉപയോഗിക്കുന്ന ശിശുപഠന തന്ത്രം ?

Aപരിശോധന

Bസമൂഹമിതി

Cഅഭിമുഖം

Dപ്രക്ഷേപണതന്ത്രങ്ങൾ

Answer:

D. പ്രക്ഷേപണതന്ത്രങ്ങൾ

Read Explanation:

പ്രക്ഷേപണതന്ത്രങ്ങൾ (Projective Techniques)

  • ചിത്രങ്ങൾ, പ്രസ്താവനകൾ, മറ്റു രൂപങ്ങൾ എന്നിവയിലൂടെ വ്യക്തിയുടെ സ്വഭാവഗുണങ്ങൾ, മനോഭാവങ്ങൾ, ആശയങ്ങൾ എന്നിവ പുറത്തുകൊണ്ടുവരുന്ന രീതി - പ്രക്ഷേപണതന്ത്രങ്ങൾ

പ്രധാന പ്രക്ഷേപണതന്ത്രങ്ങൾ

  • Rorshach Ink-Blot Test
  • Thematic Apperception Test (TAT)
  • Word Association Test (WAT)
  • Children's Apperception Test (CAT)
  • Sentence Completion Test 

Related Questions:

വ്യക്തിത്വ സവിശേഷതകൾ, മനോഭാവങ്ങൾ അല്ലെങ്കിൽ പെരുമാറ്റങ്ങൾ എന്നിവയുടെ വിശാലമായ ശ്രേണി വിലയിരുത്തുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു സ്റ്റാൻഡേർഡ് മൂല്യനിർണ്ണയ ഉപകരണം ?

കേസ് സ്റ്റഡിയുടെ ഘട്ടങ്ങളുടെ ശരിയായ ക്രമം തിരഞ്ഞെടുക്കുക :

  1. കേസ് തിരഞ്ഞെടുക്കൽ
  2. കേസ് റിപ്പോർട്ട് തയാറാക്കൽ
  3. സമന്വയിപ്പിക്കൽ (Synthesis)
  4. സ്ഥിതിവിവരശേഖരണം
  5. പരികൽപ്പന രൂപപ്പെടുത്തൽ
  6. വിവരവിശകലനം
  7. പരിഹാരമാർഗങ്ങൾ

കേസ് സ്റ്റഡിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. ഒരു വ്യക്തിയുടെ പ്രശ്നങ്ങളെ നാനാവിധത്തിലുള്ള ലഭ്യമായ വസ്തുവിവരങ്ങൾ ശേഖരിച്ച് സമഗ്രമായി  പഠിക്കുന്ന രീതിയാണിത്.
  2. ഗ്രൂപ്പുകളിൽ ഒരു വ്യക്തിയുടെ സാമൂഹ്യബന്ധത്തിന്റെ അളവ് നിശ്ചയിക്കാനും അയാളുടെ സ്വീകാര്യതയും അയാളോടുളള വിമുഖതയും എത്രമാത്രമെന്ന് പരിശോധിക്കാനുമുളള ഒരു മാർഗമാണ്
  3. മനശ്ശാസ്ത്രത്തിന്റെ ഒട്ടുമിക്ക ശാഖകളും കേസ് സ്റ്റഡിപ്രയോജനപ്പെടുത്താറുണ്ട്.
  4. അബോധമനസ്സിലുള്ള അടിച്ചമർത്തപ്പെട്ട വികാരങ്ങളെയും ചില പ്രത്യേക സ്വഭാവസവിശേഷതകളെയും മനസ്സിലാക്കുന്നതിനും അപഗ്രഥിക്കുന്നതിനുമാണ് ഈ രീതി ഉപയോഗപ്പെടുത്തുന്നത് 
  5.  ക്ലിനിക്കൽ സൈക്കോളജി, വിദ്യാഭ്യാസ മനശ്ശാസ്ത്രം, കൊഗ്നിറ്റീവ് സൈക്കോളജി, ഒക്കുപ്പേഷണൽ സൈക്കോളജി തുടങ്ങിയ മേഖലകളിലെല്ലാം കേസ് സ്റ്റഡി ഫലപ്രദമായി ഏറ്റെടുത്തു വരുന്നു. 
    'സാമൂഹിക സൂക്ഷ്മ ദർശിനി (Social microscope)' എന്ന് വിശേഷിപ്പിക്കുന്നത് ഏത് മനഃശാസ്ത്ര പഠനരീതിയെ ആണ് ?
    സോനാ തൻ്റെ പോരായ്മകളിൽ നിന്നും രക്ഷ നേടുന്നതിനായി മറ്റുള്ളവരുടെ വിജയത്തിലും പ്രസിദ്ധിയിലും ഭാഗമാകുന്നു. സോന പ്രയോഗിക്കുന്ന സമായോജന തന്ത്രം ഏത് ?