App Logo

No.1 PSC Learning App

1M+ Downloads
നവശേഷാ [നവി മുംബൈ ]മോർമു ഗാവോ തുറമുഖങ്ങളും ,മൽപേ മൽസ്യ ബന്ധന ഹാർബറും കപ്പൽ നിർമ്മാണ ശാലകളുംസ്ഥിതി ചെയ്യപ്പെടുന്ന തീരപ്രദേശം?

Aകിഴക്കൻ തീരസമതലം

Bഗുജറാത്ത് തീരസമതലം

Cകോരമെന്റൽ തീരസമതലം

Dകൊങ്കൺ തീരസമ തലം

Answer:

D. കൊങ്കൺ തീരസമ തലം

Read Explanation:

1. ഗുജറാത്ത് തീരസമതലത്തിനു തെക്കു ദമൻ മുതൽ ഗോവ വരെ വ്യാപിച്ചിരിക്കുന്ന തീരസമതലമാണ് കൊങ്കൺ തീരം. 2. ഏകദേശം 500 കിലോമീറ്ററാണ് ഇതിന്റെ നീളം 3. പശ്ചിമഘട്ടനിരകൾ ഈ തീരത്തിന് സമാന്തരമായി സ്ഥിതി ചെയ്യുന്നതിനാൽ ഇവിടെ തീരസമതലം ഇടുങ്ങിയതാണ്. 4. കൊങ്കൺ തീരത്തിന്റെ വടക്കുഭാഗം മണൽ നിറഞ്ഞ[SANDYCOAST] തീരങ്ങളും തെക്കുഭാഗം പാറക്കൂട്ടങ്ങൾ [ROCKY COAST]നിറഞ്ഞ പ്രദേശവുമാണ് . 5. ക്ലിഫുകൾ,ബീച്ചുകൾ,തീരപ്രദേശങ്ങൾ തുടങ്ങിയ ഭൂരൂപങ്ങൾ ഇവിടെ കാണപ്പെടുന്നു 6. ഇന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഗോവയിൽ ധാരാളം ബീച്ചുകളുണ്ട് 7. ധാരാളം മഴ ലഭിക്കുന്ന ആർദ്ര കാലാവസ്ഥ കൊങ്കൺ തീരത്തെ ജൈവ വൈവിധ്യമാക്കുന്നു 8. നവശേഷാ [നവി മുംബൈ ]മോർമു ഗാവോ തുറമുഖങ്ങളും ,മൽപേ മൽസ്യ ബന്ധന ഹാർബറും കപ്പൽ നിർമ്മാണ ശാലകളും ടൂറിസം കേന്ദ്രങ്ങളും വ്യവസായ കേന്ദ്രങ്ങളുമെല്ലാം കൊങ്കൺ തീരത്തെ സാമ്പത്തിക പ്രവർത്തനങ്ങളാൽ സക്രിയമായ ഒരു മേഖലയാക്കി മാറ്റുന്നു


Related Questions:

____________ എന്ന ജിയോളജീയ ശിലാ മാതൃകയിലാണ് സെന്റ് മേരിസ് ദ്വീപിലെ കൽത്തൂണുകൾ ?
" ഉഷ്ണമേഖലാ തീരങ്ങളിൽ കണ്ടുവരുന്ന ജല ചതുപ്പു സസ്യങ്ങൾ, ഇന്ത്യയിൽ ഏകദേശം 380 കിലോമീറ്ററോളം കാണപ്പെടുന്നു "ഇവ ഏത് സസ്യങ്ങളാണ്?
പടിഞ്ഞാറൻ തീരസമതലത്തെ മൂന്നായി തിരിക്കാം.അവ താഴേ പറയുന്നവയിൽ ശരിയായവ ഏതൊക്കെ?

ആണവ ഇന്ധനമായി വേര് തിരിച്ചെടുക്കാവുന്ന മോണോസൈറ് പോലുള്ള അപൂർവ്വ ധാതുക്കളുണ്ട്.ഇവാ കാണപ്പെടുന്നത് താഴെ പറയുന്നവയിൽ ഏതൊക്കെ സ്ഥലങ്ങളിലാണ്?

  1. ഒഡിഷ തീരങ്ങൾ
  2. കൊല്ലം ജില്ലയിലെ ചവറ
  3. തമിഴ്നാട് തീരങ്ങൾ
  4. ആസ്സാം തീരങ്ങൾ
    സമുദ്രത്തിലേക്ക് തള്ളി നിൽക്കുന്ന തീരശിലഭാഗത് തിരമാലയുടെ അപരദനം മൂലം ഇരു ഭാഗങ്ങളിലും സമുദ്രഗുഹകൾ രൂപപ്പെടുന്നു,കാലക്രമേണ നിരന്തരമായ അപരദന പ്രക്രിയയിളുടെ ഇരുഗുഹകളും കൂടിച്ചേർന്നു കമാന ആകൃതി കൈ വരിക്കുന്നു ഇതാണ് ______?