App Logo

No.1 PSC Learning App

1M+ Downloads
2005 ജൂണ്‍ 13 ന് നിലവില്‍ വന്ന കമ്മീഷന്‍ ഏത് ?

Aദേശീയ വിവരാവകാശ കമ്മീഷന്‍

Bദേശീയ മനുഷ്യാവകാശ കമ്മീഷന്‍

Cസംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

Dദേശീയ വിജ്ഞാന കമ്മീഷന്‍

Answer:

D. ദേശീയ വിജ്ഞാന കമ്മീഷന്‍

Read Explanation:

  • ദേശീയ വിവരാവകാശ കമ്മീഷന്‍ നിലവില്‍ വന്നത് - 2005 ഒക്ടോബർ 12 
  • ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിലവില്‍ വന്നത്-1993 ഒക്ടോബർ 12 
  • സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിലവില്‍ വന്നത്-1998 ഡിസംബർ 11 

ദേശീയവിജ്ഞാന കമ്മീഷൻ

  • അറില്‍ അധിഷ്ഠിതമായ ഒരു നല്ല സമൂഹത്തെ വികസിപ്പിച്ചെടുക്കുക എന്നതാണ് ദേശീയ വിജ്ഞാന കമ്മീഷന്‍റെ പ്രധാന ലക്ഷ്യം.
  • 2005 ഒക്ടോബര്‍ രണ്ട് മുതല്‍ 2008 ഒക്ടോബര്‍ രണ്ടുവരെ മൂന്നുവര്‍ഷ കാലാവധിയിലാണ് ദേശീയ വിജ്ഞാന കമ്മീഷന്‍ രൂപീകൃതമായത്. 
  • പ്രധാനമന്ത്രിയുടെ ഉന്നതോപദേശക സമതി കൂടിയായിരുന്നു ദേശീയ വിജ്ഞാന കമ്മീഷന്‍.

ദേശീയ വിജ്ഞാന കമ്മീഷന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍:

  • ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ വൈജ്ഞാനിക വെല്ലുവിളികള്‍ നേരിടാന്‍ തക്കവണ്ണം ഭാരതത്തിന്‍റെ വിദ്യാഭ്യാസ സമ്പ്രദായത്തെ മികവുറ്റതാക്കി തീര്‍ക്കുക
  • വൈജ്ഞാനിക മേഖലയില്‍ ഭാരതത്തിന്‍റെ മത്സരബുദ്ധി വളര്‍ത്തുക
  • ശാസ്ത്ര-സാങ്കേതിക പരീക്ഷണശാലകളില്‍ വിജ്ഞാന സൃഷ്ടിയെ പ്രോത്സാഹിപ്പിക്കുക.
  • ബൌദ്ധികാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പ് മെച്ചപ്പെടുത്തുക.
  • കൃഷിയിലും വ്യവസായത്തിലും പുതിയ പുതിയ അറിവുകള്‍ പരീക്ഷിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക.
  • സര്‍ക്കാരിനെ സുതാര്യവും കഴിവുറ്റതും വിശ്വസനീയവുമായ ഒരു പ്രജാക്ഷേമ സംരംഭമാക്കി തീര്‍ക്കുന്ന വിധത്തില്‍ പുതിയ അറിവുകള്‍ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക. 
  • പൊതു ജനനന്മയ്ക്കായി അറിവ് പങ്കുവെയ്ക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക.

 


Related Questions:

ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനഃസംഘടനയ്ക്കായി നിയോഗിച്ച കമ്മീഷൻ ?
22 -ാ മത് നിയമ കമ്മീഷന്റെ ചെയർമാനായി നിയമിതനായത് ആരാണ് ?

ഇന്ത്യയിലെ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പിനെക്കുറിച്ച് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. 1951 ഒക്ടോബർ മുതൽ 1952 ഫെബ്രുവരി വരെയാണ് അവ നടന്നത്.

  2. ആദ്യ ലോക്‌സഭയിലെ ആകെ സീറ്റുകൾ 489 ആയിരുന്നു.

  3. ഗ്യാനേഷ് കുമാറിന്റെ മേൽനോട്ടത്തിലായിരുന്നു തിരഞ്ഞെടുപ്പ്.

ചെയർമാൻ ഉൾപ്പടെ ദേശീയ പട്ടികജാതി കമ്മീഷന്റെ അംഗസംഖ്യ ?
What is the tenure of the National Commission for Women?