App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ എഡ്യൂക്കേഷൻ കമ്മീഷൻ എന്നറിയപ്പെടുന്ന കമ്മീഷൻ ഏത് ?

Aകോത്താരി കമ്മീഷൻ

Bഡോ.എസ് രാധാകൃഷ്ണൻ കമ്മീഷൻ

Cയശ്പാൽ കമ്മീഷൻ

Dമുതലിയാർ കമ്മീഷൻ

Answer:

A. കോത്താരി കമ്മീഷൻ

Read Explanation:

കോത്താരി കമ്മീഷൻ

  • 1964 ജൂലൈ 14നാണ് കോത്താരി കമ്മീഷൻ രൂപീകരിച്ചത്.
  • ദൗലത് സിംഗ് കോത്താരിയുടെ അധ്യക്ഷതയിലാണ് ഇത് രൂപീകരിച്ചത്
  • ഇന്ത്യൻ എഡ്യുകേഷൻ കമ്മീഷൻ എന്നുമറിയപ്പെടുന്നു.
  • 1966-ൽ കോത്താരി കമ്മീഷൻ അതിന്റെ റിപ്പോർട്ട് അവതരിപ്പിച്ചു, 

കോത്താരി കമ്മീഷൻ മുന്നോട്ടുവെച്ച ചില പ്രധാന ശുപാർശകളിൽ ഇവ ഉൾപ്പെടുന്നു:

  • 14 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം
  • എല്ലാ തലങ്ങളിലും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തേണ്ടതിന്റെ ആവശ്യകത
  • സെക്കൻഡറി തലത്തിൽ തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസം , വിദ്യാഭ്യാസ സമ്പ്രദായത്തിൽ തൊഴിൽ പരിശീലന പരിപാടികൾ സംയോജിപ്പിക്കാൻ ശുപാർശ ചെയ്തു 
  • വിദ്യാഭ്യാസരംഗത്ത് പൊതുനിക്ഷേപം വർധിപ്പിക്കുക, ദേശീയ വിദ്യാഭ്യാസ ഫണ്ട് സ്ഥാപിക്കുക 
  • ഗണിതവും ശാസ്ത്രവും വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഘടകമാക്കുക
  • ധാർമ്മിക വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുക

Related Questions:

കേന്ദ്ര സർവ്വകലാശാലകളിലെ അധ്യാപക നിയമനത്തിന് ആരംഭിക്കുന്ന പുതിയ റിക്രൂട്ട്മെൻ്റ് പോർട്ടൽ ?
കേന്ദ്രഗവൺമെന്റിന്റെ ഏതു വകുപ്പാണ് വിദ്യാഭ്യാസ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്
"പരീക്ഷാസമ്പ്രദായത്തെ ഘടനാപരമായോ പ്രക്രിയാപരമായോ പരിഷ്ക്കരിക്കാൻ ഒരു ധൈഷണിക നവോത്ഥാനത്തിൻ്റെ ആവശ്യമൊന്നുമില്ല' എന്നഭിപ്രായപ്പെട്ടത് ?

ഏത് വിദ്യാഭ്യാസ കമ്മീഷന്റെ നിർദേശങ്ങളാണ് ചുവടെ നൽകിയിരിക്കുന്നത് ?

a ) 10 മുതൽ 12 വർഷത്തെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം വിദ്യാർത്ഥികളെ വ്യത്യസ്ത തൊഴിലുകളിലേക്ക് തിരിച്ചുവിടുന്ന ധാരാളം തൊഴിൽ സ്ഥാപനങ്ങൾ തുറക്കണം.

b ) University യിലെ ആർട്സ് ആൻഡ് സയൻസ് ഫാക്കൽറ്റികളുടെ പരമാവധി എണ്ണം 3,000 ആയും അഫിലിയേറ്റ് ചെയ്ത കോളജിൽ 1,500 ആയും നിജപ്പെടുത്തണം.

c ) ഒരു വർഷത്തിൽ പരീക്ഷകൾക്ക് പുറമേ നിർബന്ധമായും 180 പ്രവൃത്തി ദിനങ്ങളെങ്കിലും ഉണ്ടെന്ന് ഉറപ്പാക്കണം.

2020ലെ ദേശീയ വിദ്യഭ്യാസ നയമനുസരിച്ച് , മുതിർന്നവർക്കുള്ള വിദ്യാഭ്യാസ പദ്ധതിയുടെ ചട്ടക്കൂട് (Adult Education Curriculum Framework) വികസിപ്പിക്കുന്നതിന്റെ ചുമതല ഇനിപ്പറയുന്നവയിൽ ഏത് സ്ഥാപനത്തിനാണ് ?