Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ പ്രൈമറി വിദ്യാലയങ്ങളിൽ ബോധന ഭാഷയായി മാതൃഭാഷയെ ശുപാർശ ചെയ്ത കമ്മീഷൻ ഏത് ?

Aഹണ്ടർ കമ്മീഷൻ

Bകോത്താരി കമ്മീഷൻ

Cരാധാകൃഷ്ണൻ കമ്മീഷൻ

Dസാഡ്ലർ കമ്മീഷൻ

Answer:

A. ഹണ്ടർ കമ്മീഷൻ

Read Explanation:

ഹണ്ടർ കമ്മീഷൻ (1882)

  • ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ കമ്മീഷൻ / ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ കമ്മീഷൻ - ഹണ്ടർ കമ്മീഷൻ
  • ബ്രിട്ടീഷ് ഇന്ത്യയിൽ ഹണ്ടർ വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച വൈസ്രോയി - റിപ്പൺ പ്രഭു
  • ഹണ്ടർ കമ്മീഷന്റെ ചെയർമാൻ / അദ്ധ്യക്ഷൻ - വില്യം വിൽസൺ ഹണ്ടർ 
  • ഭാരതീയർക്കും മിഷനറിമാർക്കും കമ്മീഷനിൽ പ്രാതിനിധ്യം നൽകി.
  • വുഡ്സ്‌ ഡെസ്പാച്ചിലെ നിര്‍ദ്ദേശങ്ങള്‍ക്ക്‌ പ്രായോഗിക രൂപം നല്‍കാന്‍ രൂപികരിച്ച കമ്മീഷന്‍ - ഹണ്ടര്‍ കമ്മീഷന്‍
  • പ്രൈമറി സ്കൂൾ വിദ്യാഭ്യാസം തദ്ദേശ സമിതികൾക്ക് വിട്ടുകൊടുക്കാൻ നിർദ്ദേശിച്ച കമ്മീഷൻ - ഹണ്ടര്‍ കമ്മീഷന്‍
  • ഹണ്ടർ കമ്മീഷൻ നിലവിൽ വരുമ്പോൾ അംഗസംഖ്യ - 21

 

ഹണ്ടർ കമ്മീഷന്റെ പ്രധാന ശിപാർശകൾ :-

  • പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കേണ്ടത് ഗവൺമെന്റിന്റെ ബാധ്യതയാണ്. അതിന്റെ ഉദ്ദേശ്യം സാമാന്യ ജനത്തിനു വിദ്യാഭ്യാസം നൽകുകയായിരിക്കണം. ഉന്നത വിദ്യാഭ്യാസത്തിനുള്ള ചവിട്ടുപടിയായല്ല പ്രാഥമിക വിദ്യാഭ്യാസത്തെ കാണേണ്ടത്. പ്രാഥമികഘട്ടത്തിൽ അധ്യയന മാധ്യമം പ്രാദേശികഭാഷകൾ തന്നെയായിരിക്കണം.
  • പിന്നാക്ക സമുദായങ്ങളിലേക്കും ഗോത്രവർഗങ്ങളിലേക്കും വിദ്യാഭ്യാസം വ്യാപിപ്പിക്കാൻ വേണ്ടത്ര ധനം നീക്കിവയ്ക്കണം.
  • പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പാഠ്യപദ്ധതി ബ്രിട്ടീഷ് ഭരണപ്രദേശത്ത് ഒന്നു തന്നെയായിരിക്കണം.
  • പ്രാഥമിക വിദ്യാഭ്യാസം മെച്ചപ്പെടുത്താൻ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രത്യേക ഫണ്ട് ഏർപ്പെടുത്തണം. അവയ്ക്ക് ഗവൺമെന്റ് ധനസഹായം നൽകണം.
  • എല്ലാ പ്രൈമറി അധ്യാപകരും അധ്യാപക പരിശീലനം സിദ്ധിച്ചവരായിരിക്കണം. അതിനുവേണ്ട നടപടികൾ സ്വീകരിക്കണം
  • അധ്യാപിക പരിശീലനത്തിന്‌ നോര്‍മല്‍ വിദ്യാലയങ്ങള്‍ സ്ഥാപിക്കണമെന്ന്‌ ശുപാര്‍ശ ചെയ്തു.
  • സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ വേണ്ടി പെൺപള്ളിക്കൂടങ്ങൾക്ക് വേണ്ടത്ര ധനസഹായം നൽകേണ്ടതാണ്.

 


Related Questions:

തെറ്റായ ജോഡി കണ്ടെത്തുക ?
താഴെ കൊടുത്തിരിക്കുന്നവയിൽ സർഗാത്മകത വളർത്താൻ ഏറ്റവും യോജിച്ചത് :
In a class discussion about whether Pluto is a planet, a student states, "Scientists can change their minds." This statement correctly reflects the Nature of Science principle of
Which is the first step in project method?
Which of the following is an example of 'process' in science teaching?