Challenger App

No.1 PSC Learning App

1M+ Downloads
1919 ലെ മൊണ്ടേഗു - ചെംസ്‌ഫോർഡ് നിയമപ്രകാരം നടപ്പാക്കിയ ഇന്ത്യയിലെ പുതിയ ഭരണപരിഷ്കാരങ്ങളെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച കമ്മീഷൻ ഏത് ?

Aസൈമൺ കമ്മീഷൻ

Bബട്ട്ലർ കമ്മിറ്റി

Cക്രിപ്‌സ് കമ്മീഷൻ

Dകാബിനറ്റ് മിഷൻ

Answer:

A. സൈമൺ കമ്മീഷൻ

Read Explanation:

സൈമൺ കമ്മീഷൻ

  • 1919 ലെ മൊണ്ടേഗു - ചെംസ്‌ഫോർഡ് നിയമപ്രകാരം നടപ്പാക്കിയ ഭരണ പരിഷ്കാരങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് ചെയ്യാനായി ബ്രിട്ടീഷ്  ഗവൺമെന്റ് നിയമിച്ച കമ്മീഷൻ
  • 1927 നവംബറിലാണ് ബ്രിട്ടീഷ് ഗവൺമെൻറ് സൈമൺ കമ്മീഷനെ നിയമിച്ചത്.
  • 1928 ഫെബ്രുവരി 3ന് കമ്മീഷൻ ഇന്ത്യയിൽ എത്തി 
  • ഇർവിൻ പ്രഭുവായിരുന്നു ആ സമയത്ത് ഇന്ത്യയിലെ വൈസ്രോയി
  • 7 അംഗങ്ങളാണ് കമ്മീഷനിൽ ഉണ്ടായിരുന്നത് 
  • സർ ജോൺ സൈമൺ ആയിരുന്നു കമ്മിഷന്റെ ചെയർമാൻ 
  • പിന്നീട്‌ ബ്രിട്ടിഷ്‌ പ്രധാനമന്ത്രിയായ ക്ലമന്റ്‌ ആറ്റ്‌ലിയും ഇതില്‍ ഒരംഗമായിരുന്നു.

  • സൈമൺ കമ്മീഷനിൽ ഒരു ഇന്ത്യക്കാരന്‍പോലും ഉണ്ടായിരുന്നില്ല എന്നത് ഇന്ത്യാക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കി 
  • കോണ്‍ഗ്രസ്, മുസ്ലിംലീഗ്‌, ഹിന്ദു മഹാസഭ തുടങ്ങിയ രാഷ്ട്രീയ കക്ഷികള്‍ സൈമണ്‍ കമ്മീഷനെ ബഹിഷ്കരിച്ചു.
  • ഇന്ത്യയിലങ്ങോളമിങ്ങോളം സൈമണ്‍ കമ്മീഷനെതിരെ പ്രകടനങ്ങള്‍ നടന്നു.
  • സൈമണ്‍ കമ്മീഷൻ ഇന്ത്യയിലേക്കു വരുന്ന ദിവസമായ 1928 ഫ്രെബുവരി മൂന്നിന്‌ അഖിലേന്ത്യ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു
  • 'സൈമണ്‍ ഗോ ബാക്ക്‌' എന്നതായിരുന്നു പ്രതിഷേധക്കാരുടെ മുദ്രാവാക്യം
  • സൈമൺ ഗോ ബാക്ക് എന്ന മുദ്രാവാക്യത്തിന് രൂപം നൽകിയത് - യൂസഫ് മെഹറലി

  • സൈമൺ കമ്മിഷനെതിരെ ലാഹോറിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് പോലീസിന്റെ മർദനമേറ്റ് മരിച്ച സ്വാതത്ര്യസമര സേനാനി - ലാലാ ലജ്പത് റായ്
  • ലാലാ ലജ്പത് റായിയുടെ മരണത്തിനു പകരമായി വിപ്ലവകാരികൾ വധിച്ച ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥൻ - സാൻഡേഴ്‌സ്
  • സാൻഡേഴ്‌സിനെ വധിച്ച ധീര ദേശാഭിമാനി - ഭഗത് സിംഗ്.

  • സൈമൺ കമ്മിഷൻ തിരിച്ച് പോയ വർഷം - 1929 മാർച്ച് 3
  • സൈമൺ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച വർഷം - 1930

 


Related Questions:

The Tebhaga Movement was launched in the state of
വൈക്കം സത്യാഗ്രഹം ആരംഭിച്ചത് എന്ന്?
ചമ്പാരനിലെ നീലം കർഷകരുടെ സമര കേന്ദ്രം
ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണർ ജനറൽ ആര്?
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ തീവ്രവാദ കാലഘട്ടം എന്ന് അറിയപ്പെടുന്നത്?