Challenger App

No.1 PSC Learning App

1M+ Downloads
മൗലിക കർത്തവ്യങ്ങളെക്കുറിച്ച് നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി 1976-ൽ നിയോഗിക്കപ്പെട്ട കമ്മിറ്റി ഏതാണ്?

Aനെഹ്‌റു കമ്മിറ്റി

Bസർദാർ സ്വരൺസിംഗ് കമ്മിറ്റി

Cഅംബേദ്കർ കമ്മിറ്റി

Dപട്ടേൽ കമ്മിറ്റി

Answer:

B. സർദാർ സ്വരൺസിംഗ് കമ്മിറ്റി

Read Explanation:

മൗലിക കർത്തവ്യങ്ങൾ

  • അവകാശങ്ങളും കർത്തവ്യങ്ങളും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്.

  • പൗരർ പാലിക്കേണ്ടതായ ചില കടമകൾ നമ്മുടെ ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

  • പൗരരുടെ മൗലിക കർത്തവ്യങ്ങളെക്കുറിച്ച് നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി 1976- ൽ കേന്ദ്രസർക്കാർ നിയോഗിച്ച കമ്മിറ്റിയാണ് സർദാർ സ്വരൺസിംഗ് കമ്മിറ്റി.

  • കമ്മിറ്റിയുടെ നിർദേശങ്ങൾ പരിഗണിച്ച് 1976- ൽ 42- ആം ഭരണഘടനാ ഭേദഗതിയുടെ ഭാഗമായി മൗലിക കർത്തവ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു പുതിയ ഭാഗം 4 A ഭരണഘടനയിൽ ഉൾപ്പെടുത്തി.

  • ഇതുപ്രകാരം 51 എ എന്ന അനുഛേദമായിട്ടാണ് മൗലിക കർത്തവങ്ങൾ ഭരണഘടനയുടെ ഭാഗമായിത്തീർന്നത്.


Related Questions:

ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏവ?

  1. ഭരണഘടനാ നിർമ്മാണ സഭ 1946 ഡിസംബർ 6-ന് നിലവിൽ വന്നു.
  2. ഡോ. രാജേന്ദ്രപ്രസാദ് ആയിരുന്നു ഭരണഘടനാ നിർമ്മാണ സഭയുടെ അധ്യക്ഷൻ.
  3. രൂപീകരണ സമയത്ത് 299 അംഗങ്ങൾ ഉണ്ടായിരുന്നു.
  4. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റു 3 പ്രധാന ഉപസമിതികളുടെ അധ്യക്ഷനായിരുന്നു.

    ഡോ. ബി.ആർ. അംബേദ്കർ ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവുമാണ് എന്ന് വിശേഷിപ്പിച്ച അവകാശം ഏതാണ്?

    1. ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശം (Right to Constitutional Remedies).
    2. വിദ്യാഭ്യാസത്തിനുള്ള അവകാശം (Right to Education).
    3. സമത്വത്തിനുള്ള അവകാശം (Right to Equality).
      ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 51A എന്തിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്?

      ഇന്ത്യൻ ഭരണഘടനയിൽ മൗലികാവകാശങ്ങൾ ഉൾപ്പെടുത്തുന്നതിൽ സ്വാധീനം ചെലുത്തിയ ഘടകങ്ങൾ ഏവ?

      1. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യൻ ജനത അനുഭവിച്ച അവകാശ നിഷേധങ്ങൾ.
      2. സ്വാതന്ത്ര്യസമരം ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ.
      3. ഇന്ത്യൻ നവോത്ഥാന പ്രസ്ഥാനത്തിന്റെ ആശയങ്ങൾ.
      4. വിദേശ രാജ്യങ്ങളിലെ സാമ്പത്തിക നയങ്ങൾ.

        ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 19 അനുസരിച്ച് സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങളിൽ ഉൾപ്പെടുന്നവ ഏതെല്ലാം?

        1. അഭിപ്രായപ്രകടനത്തിനും ആവിഷ്കാരത്തിനുമുള്ള സ്വാതന്ത്ര്യം.
        2. സംഘടനകൾ രൂപീകരിക്കാനുള്ള സ്വാതന്ത്ര്യം.
        3. വിദ്യാഭ്യാസത്തിനുള്ള അവകാശം.
        4. ഇന്ത്യയിൽ എവിടെയും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം.