App Logo

No.1 PSC Learning App

1M+ Downloads
"സംഖ്യാധിഷ്ഠിതവമായി ചിന്തിക്കുക" എന്ന പ്രവർത്തനം ബഹുമുഖ ബുദ്ധിയിൽ ഏതു ഘടകത്തെ പരിപോഷിപ്പിക്കാനുതകുന്നു ?

Aയുക്തിചിന്തന/ഗണിത ബുദ്ധിശക്തി

Bദൃശ്യ/സ്ഥലപര ബുദ്ധി

Cവാചിക/ഭാഷാപര ബുദ്ധിശക്തി

Dആത്മദർശന ബുദ്ധിശക്തി

Answer:

A. യുക്തിചിന്തന/ഗണിത ബുദ്ധിശക്തി

Read Explanation:

ബഹുതരബുദ്ധികൾ (Multiple Intelligences)

  • ഹൊവാർഡ് ഗാർഡ്നർ ആണ് ബഹുതരബുദ്ധി സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ്.
  • 1983 ൽ ഈ സിദ്ധാന്തം 'മനസിൻ്റെ ചട്ടക്കൂടുകൾ'  (Frames of Mind) എന്ന ഗ്രന്ഥത്തിൽ അവതരിപ്പിച്ചു. 
  • അദ്ദേഹം ബുദ്ധിയുടെ പ്രവർത്തനങ്ങൾ അപഗ്രഥിച്ച് ആദ്യം 7 തരം ബുദ്ധിയുണ്ടെന്നും ('മനസിൻ്റെ ചട്ടക്കൂടുകൾ'  (Frames of Mind)) എന്ന ഗ്രന്ഥത്തിൽ അവതരിപ്പിച്ചു) പിന്നീട് 9 തരം ബുദ്ധിയുണ്ടെന്നും  വാദിച്ചു. 
    1. ദർശന/സ്ഥലപരിമാണബോധ ബുദ്ധിശക്തി 
    2. വാചിക/ഭാഷാപര ബുദ്ധിശക്തി
    3. യുക്തിചിന്തന/ഗണിത ബുദ്ധിശക്തി
    4. കായിക/ചാലക ബുദ്ധിശക്തി
    5. സംഗീതാത്മക/താളാത്മക ബുദ്ധിശക്തി
    6. വ്യക്തി പാരസ്പര്യ ബുദ്ധിശക്തി
    7. ആത്മദർശന ബുദ്ധിശക്തി
    8. പ്രകൃതിബന്ധിത ബുദ്ധിശക്തി
    9. അസ്തിത്വപരമായ ബുദ്ധിശക്തി

യുക്തിചിന്തന/ഗണിത ബുദ്ധിശക്തി (Logical/Mathematical Intelligence)

  • യുക്തിപരവും സംഖ്യാധിഷ്ഠിതവുമായി ചിന്തിക്കുന്നു. 
    • ശാസ്ത്രജ്ഞൻ 
    • എഞ്ചിനീയർ കമ്പ്യൂട്ടർ പ്രോഗ്രാമർ 
    • ഗവേഷകർ 
    • അക്കൗണ്ടൻ്റ്
    • ഗണിതജ്ഞൻ 

 


Related Questions:

ബുദ്ധിശക്തിയിൽ എത്ര ഘടകങ്ങൾ അന്തർഭവിച്ചിരിക്കുന്നു എന്നാണ് സ്പിയർമാൻ അഭിപ്രായപ്പെട്ടത് ?
അമൂർത്ത വസ്തുക്കൾ എളുപ്പം പഠിക്കുന്നതിനും വിദഗ്ദമായ രീതിയിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ക്ഷമയാണ് ബുദ്ധി എന്ന നിർവചനം ആരുടേതാണ് ?

According to spearman a child show remarkable performance in mathematic due to which of the following factors his/her intellectual ability

  1. specific factor only
  2. general and specific factors
  3. general factors only
  4. none of the above
    വീണ നല്ല നേതൃത്വപാടവവും സഹപാഠികളുമായി നല്ല ബന്ധവും നിലനിറുത്താന്‍ കഴിവുളള ഒരു കുട്ടിയാണ് അവള്‍ക്കുളളത് ?
    റെയ്മണ്ട് കാറ്റലിൻറെ അഭിപ്രായത്തിൽ ബുദ്ധിക്ക് എത്ര മുഖമുണ്ട് ?