Challenger App

No.1 PSC Learning App

1M+ Downloads
മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ?

A42

B44

C39

D51

Answer:

A. 42

Read Explanation:

മൗലിക കടമകൾ

  • 1976ൽ 42-ാം  ഭരണഘടനാ ഭേദഗതിയിലൂടെ 10 മൗലിക കടമകളെ ഭരണഘടനയിൽ ഉൾപ്പെടുത്തി
  • 42-ാം ഭരണഘടനാ ഭേദഗതി നിയമത്തിലൂടെ, ഭരണഘടനയിൽ 'IV A' എന്നൊരു പുതിയ ഭാഗം ചേർക്കപ്പെട്ടു.
  •  ഭാഗം 'IV A'ൽ ആർട്ടിക്കിൾ 51 A (a-j) എന്ന ഒറ്റ അനുച്ഛേദമാണ് ഉൾപ്പെടുത്തിയത്.
  •  പൗരന്മാരുടെ പത്ത് അടിസ്ഥാന കടമകളെ ആർട്ടിക്കിൾ 51 A പ്രസ്താവിക്കുന്നു.
  • 1977 ജനുവരി 3 നാണ് മൗലിക കടമകൾ പ്രാബല്യത്തിൽ വന്നത്.
  • മൗലിക കടമകൾ എന്ന ആശയം ഇന്ത്യ കടം കൊണ്ടിരിക്കുന്നത് യു.എസ്.എസ്.ആർ ഭരണഘടനയിൽ നിന്നാണ്.
  • മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയ സമയത്ത് ഇന്ത്യൻ രാഷ്‌ട്രപതി - ഫക്രുദീൻ അലി അഹമ്മദ്
  • ഭരണഘടനയിൽ മൗലികകർത്തവ്യങ്ങൾ കൂട്ടിച്ചേർക്കുമ്പോൾ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി
  • മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ സമയത്തെ ഇന്ത്യൻ നിയമമന്ത്രി - H R ഗോഖലെ

Related Questions:

ഭരണഘടനയുടെ 42 -ആം ഭേദഗതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. സോഷ്യലിസ്റ്റ് , സെക്യുലർ എന്നീ പദങ്ങൾ കൂട്ടി ചേർത്തു.
  2. സമത്വം , സാഹോദര്യം എന്നീ പദങ്ങൾ കൂട്ടി ചേർത്തു.
  3. അഖണ്ഡത എന്ന പദം കൂട്ടിചേർത്തു.
    Which Constitutional amendment introduced the Goods and Services Tax (GST) and significantly impacted the financial relations between the Centre and States?
    Which of the following clause forms part of the 86th Amendment Act, 2002, of the Indian Constitution?

    താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

    1. 44 -ാമത് ഭേദഗതിയിലൂടെ മതേതരത്വം എന്ന ആശയം ഭരണഘടനയുടെ ആമുഖത്തിൽ ചേർക്കപ്പെട്ടു
    2. 52 -ാമത് ഭേദഗതിയിലൂടെ മൌലികകടമകൾ ഉൾപ്പെടുത്തി
    3. 73 -ാമത് ഭേദഗതി പഞ്ചായത്തീരാജ് സമ്പ്രദായം നടപ്പിലാക്കി
    4. 74 -ാമത് ഭേദഗതി നഗരപാലികാ ബിൽ നടപ്പിലാക്കി
      പ്രധാനമന്ത്രിയുൾപ്പെടെ കേന്ദ്രമന്ത്രി സഭയുടെ ആകെ അംഗങ്ങളുടെ എണ്ണം ലോക്സഭാ മെമ്പർമാരുടെ 15% ആയി നിജപ്പെടുത്തിയ ഭരണഘടനാഭേദഗതി ഏത് ?