App Logo

No.1 PSC Learning App

1M+ Downloads

പഞ്ചായത്തീരാജ് നിയമം എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി ഏത് ?

A73-ാം ഭേദഗതി

B86-ാം ഭേദഗതി

C102-ാം ഭേദഗതി

D56-ാം ഭേദഗതി

Answer:

A. 73-ാം ഭേദഗതി

Read Explanation:

73-ാം ഭേദഗതി

  • 1989ൽ രാജീവ് ഗാന്ധിയാണ് പഞ്ചായത്ത് രാജ് ബിൽ 64-ാം ഭരണഘടന ഭേദഗതിയായി പാർലമെൻറിൽ അവതരിപ്പിച്ചത്.
  • എന്നാൽ രാജ്യസഭയിൽ ഭൂരിപക്ഷം ലഭിക്കാതെ ഈ ബില്ല് പാസായില്ല.
  • അതിനുശേഷം 1992ൽ അധികാരത്തിൽ വന്ന പി.വി നരസിംഹറാവു സർക്കാർ 73, 74 ഭരണഘടന ഭേദഗതികൾ പാർലമെൻറിൽ അവതരിപ്പിച്ച് പാസാക്കി.
  • 73-ാം ഭരണഘടന ഭേദഗതി പഞ്ചായത്ത് രാജ് നിയമവുമായി ബന്ധപ്പെട്ടതാണ്.
  • 74-ാം ഭരണഘടന ഭേദഗതി നഗരപാലിക നിയമത്തെ സംബന്ധിച്ചുള്ളതാണ്.
  • 1993 ഏപ്രിൽ 24നാണ് 73-ാം ഭരണഘടന ഭേദഗതി നിലവിൽ വന്നത്,
  • 2010 മുതൽ ഏപ്രിൽ 24 പഞ്ചായത്ത് രാജ് ദിനമായി ആചരിക്കുന്നു.




Related Questions:

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ആദ്യ കേന്ദ്രഭരണ പ്രദേശം ഏത് ?

ഇന്ത്യൻ ഭരണഘടനയുടെ ഭേദഗതി നടപടി ക്രമങ്ങൾ സംബന്ധിച്ച പ്രസ്താവനകൾ പരിഗണിക്കുക .

1 .സംസ്ഥാന നിയമ സഭകൾക്ക് ഭരണഘടനാ ഭേദഗതിക്കുള്ള നിർദ്ദേശം ആരംഭിക്കാവുന്നതാണ് 

2 .ഫെഡറൽ ഘടനയെ ബാധിക്കുന്ന ഒരു ഭേദഗതി സംസ്ഥാന നിയമ സഭകളിൽ പകുതിയും, പ്രത്യേക ഭൂരിപക്ഷത്തോടെ അംഗീകരിക്കണം 

മുകളിൽ പറഞ്ഞവയിൽ ഏതാണ് ശരി ? 

2019 - ലെ ഭേദഗതി പ്രകാരം സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം എത്ര ?

2003 ൽ ബോഡോ, ദോഗ്രി, മൈഥിലി, സന്താളി എന്നീ നാലുഭാഷകളെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് ?

SCയ്ക്കും STയ്ക്കും പ്രത്യേക കമ്മീഷനുകള്‍ നിലവില്‍ വന്ന ഭരണഘടനാ ഭേദഗതി ?