App Logo

No.1 PSC Learning App

1M+ Downloads

വിദ്യാഭ്യാസം, വനം, അളവ് തൂക്കം, നീതിന്യായ ഭരണം, വന്യമൃഗങ്ങളുടെയും പക്ഷികളുടെയും സംരക്ഷണം എന്നീ വിഷയങ്ങളെ സംസ്ഥാന ലിസ്റ്റിൽ നിന്ന് കൺകറൻറ്റ് ലിസ്റ്റിലേക്ക് മാറ്റിയ ഭരണഘടനാ ഭേദഗതി ഏത് ?

A61-ാം ഭേദഗതി

B74-ാം ഭേദഗതി

C42-ാം ഭേദഗതി

D35-ാം ഭേദഗതി

Answer:

C. 42-ാം ഭേദഗതി

Read Explanation:

42-ാം ഭേദഗതി

  • ശുപാര്‍ശ ചെയ്ത കമ്മിറ്റി - സ്വരണ്‍സിംഗ്‌ കമ്മിറ്റി 
  • മൗലിക കര്‍ത്തവ്യങ്ങളെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തി
  • 42-ാം ഭരണഘടന ഭേദഗതി നടപ്പിലാക്കിയ വര്‍ഷം - 1976
  • 42-ാം ഭരണഘടന ഭേദഗതിക്ക്‌ നേതൃത്വം നല്‍കിയത്‌ - ഇന്ദിരാഗാന്ധി
  • മിനി കോണ്സ്റ്റിറ്റ്യൂഷൻ എന്നും ഇന്ദിരയുടെ കോൺസ്റ്റിറ്റ്യൂഷൻ എന്നും അറിയപ്പെടുന്നു.

  • ഈ ഭേദഗതി അനുസരിച്ച് സുപ്രീം കോടതിക്കും ഹൈക്കോടതികൾക്കും നിയമങ്ങളുടെ ഭരണഘടനാസാധുതയെപ്പറ്റി വിധിക്കാനുള്ള അധികാരം പരിമിതപ്പെടുത്തി.
  • ഈ ഭേദഗതിയാണ് ഇന്ത്യ ഒരു സെക്യുലാർ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കാണെന്ന് പ്രഖ്യാപിച്ചത്.
  • സംസ്ഥാനങ്ങളുടെ കാര്യത്തിൽ ഇടപെടാൻ കേന്ദ്രത്തിനുള്ള അധികാരം ഈ ഭേദഗതി വിപുലപ്പെടുത്തി.
  • സംസ്ഥാനങ്ങളിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്താവുന്ന കാലാവധി ആറുമാസത്തിൽ നിന്ന് ഒരു വർഷമായി വർദ്ധിപ്പിക്കപ്പെട്ടു.
  • സംസ്ഥാനങ്ങളിലെ നീതിന്യായ പ്രശ്നങ്ങളിൽ ഇടപെടാൻ കേന്ദ്രസേനയെ ഉപയോഗിക്കാൻ ഈ ഭേദഗതി വ്യവസ്ഥ ചെയ്തു.
  • രാഷ്ട്രപതി പ്രധാനമന്ത്രിയുടെയും മന്ത്രിസഭയുടെയും ഉപദേശപ്രകാരമാണ് പ്രവർത്തിക്കേണ്ടതെന്ന് ഈ ഭേദഗതി വ്യവസ്ഥ ചെയ്തു

Related Questions:

മൗലികാവകാശങ്ങളിൽ ഭേദഗതി വരുത്താനുള്ള അവകാശം ആരിൽ നിക്ഷിപ്തമാണ് ?

2012 ൽ കർണാടക സംസ്ഥാനത്തിന് വേണ്ടി പ്രത്യേക വകുപ്പുകൾ കൂട്ടിച്ചേർത്ത ഭരണഘടനാ ഭേദഗതി ഏത് ?

ഇന്ത്യന്‍ ഭരണഘടനയുടെ 10-ാം ഷെഡ്യൂളില്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയം ഏത്?

By which Constitutional Amendment Act was the voting age lowered from 21 years to 18 years?

ഇന്ത്യൻ ഭരണഘടനയുടെ അവസാനത്തെ ഭേദഗതി