'കലേവാല' ഫിൻലൻഡിന്റെ ദേശീയ ഇതിഹാസമാണ് (National Epic). പത്തൊമ്പതാം നൂറ്റാണ്ടിൽ ഏലിയാസ് ലോൺറോട്ട് (Elias Lönnrot) എന്ന പണ്ഡിതനാണ് ഫിന്നിഷ് ജനതയുടെ ഇടയിൽ വാമൊഴിയായി പ്രചരിച്ചിരുന്ന നാടോടിക്കഥകളും പാട്ടുകളും കവിതകളും ശേഖരിച്ച് ഈ ബൃഹദ് ഇതിഹാസമായി ക്രോഡീകരിച്ചത്.