സിന്ധുനദീതട സംസ്കാരത്തിലെ (Indus Valley Civilization) ഏറ്റവും പ്രധാനപ്പെട്ട തുറമുഖ നഗരമായിരുന്നു ലോഥൽ.
• ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന 'ഡോക്ക് യാർഡ്' (കപ്പൽ നിർമ്മാണ/റിപ്പയർ കേന്ദ്രം) കണ്ടെത്തിയത് ലോഥലിലാണ്.
• ലോഥൽ കണ്ടെത്തിയത്: S.R. റാവു - 1954 ൽ.
• ഇന്ത്യയുടെ 4500 വർഷത്തെ സമുദ്ര ചരിത്രം പ്രദർശിപ്പിക്കുന്ന ഈ മ്യൂസിയം, പുരാതന സിന്ധുനദീതട സംസ്കാരത്തിലെ പ്രധാന തുറമുഖ നഗരമായിരുന്ന ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിലെ ലോഥലിന്റെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്താണ് ഇവിടെ നിർമ്മിക്കുന്നത്.
• സാഗർമാല പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതി
പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ മാരിടൈം മ്യൂസിയം കോംപ്ലക്സായി ഇത് മാറും