Challenger App

No.1 PSC Learning App

1M+ Downloads
തെക്കേ അമേരിക്കയിലെ ചിലി, പെറു പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വികാസം പ്രാപിച്ച സംസ്കാരം ഏത് ?

Aമായൻ സംസ്കാരം

Bഇൻകാ സംസ്കാരം

Cആസ്ടെക് സംസ്കാരം

Dടോൾട്ടക് സംസ്കാരം

Answer:

B. ഇൻകാ സംസ്കാരം

Read Explanation:

  • വടക്കേ അമേരിക്കയിലും തെക്കേ അമേരിക്കയിലും പുരാതനകാലം മുതൽ തന്നെ തനതായ സംസ്കാരങ്ങൾ നിലനിന്നിരുന്നു.
  • അവ മധ്യകാലഘട്ടത്തിലും തുടർന്നു.
  • തദ്ദേശീയമായ ഭരണരീതികളാണ് അവിടങ്ങളിലുണ്ടായി രുന്നത്.

അമേരിക്കയിലെ സംസ്കാരങ്ങൾ

  • മിസിസിപ്പി
  • കരീബിയൻ
  • മൊഗല്ലോൻ
  • പടയൻ
  • മായൻ
  • ഇൻകാ
  • ടോൾടെക്

ഇൻകാ സംസ്കാരം 

  • തെക്കേ അമേരിക്കയിലെ ചിലി, പെറു പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വികാസം പ്രാപിച്ച സംസ്കാരം
  • 'ഇൻക' എന്ന വാക്കിനർത്ഥം രാജാവ് എന്നാണ് 
  • മാൻകോ കാപാക് എന്ന വ്യക്തിയാണ് ഇൻക വംശ സ്ഥാപകൻ
  • ഇൻകാ സംസ്കാരത്തിലെ ഏറ്റവും പ്രസിദ്ധമായ നഗരം : മാച്ചുപിച്ചു

 


Related Questions:

വെനസ്വല, കൊളംബിയ, ഇക്വഡോർ, പെറു തുടങ്ങിയ രാജ്യങ്ങളെ സ്പെയിനിന്റെ ആധിപത്യത്തിൽ നിന്നും മോചിപ്പിച്ചതാര് ?
ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ വിമോചകൻ എന്നറിയപ്പെടുന്ന നേതാവ് ആരാണ് ?