ഭൂമിയെ പൂജിച്ചുകൊണ്ട് തുടങ്ങുന്ന നൃത്തരൂപം ?
Read Explanation:
ഒഡീസി
- ഒഡിഷയിലെ പ്രധാനനൃത്തരൂപമാണ് ഒഡീസി.
- 'ചലിക്കുന്ന ശില്പം' എന്നാണ് ഒഡീസ്സി നൃത്തത്തെ വിശേഷിപ്പിക്കുന്നത്.
- എഴുന്നൂറുകൊല്ലത്തിലേറെ പഴക്കമുളള ഈ നൃത്തരീതി ഭുവനേശ്വര്‍, പുരി എന്നിവിടങ്ങളിലെ ക്ഷേത്രസങ്കേതങ്ങള്‍ക്കുളളിലാണ് വികസിച്ചത്.
- ജയദേവരുടെ 'ഗീതഗോവിന്ദ'ത്തിലെ കവിതകളാണ് ഒഡീസി നൃത്തത്തിന്റെ സംഗീതത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
- മംഗളാചരണം, സ്ഥായി, പല്ലവി, അഭിനയം, മോക്ഷം എന്നിവയാണ് ഒഡീസിയിലെ അഞ്ചു ഭാഗങ്ങൾ.