App Logo

No.1 PSC Learning App

1M+ Downloads
പത്മശ്രീ പുരസ്കാരം നേടിയ ആദ്യ ട്രാൻസ്ജെൻഡറായ ' നർത്തകി നടരാജ് ' ഏത് നൃത്തരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഭരതനാട്യം

Bമോഹിനിയാട്ടം

Cകുച്ചിപ്പുടി

Dഒഡിസ്സി

Answer:

A. ഭരതനാട്യം

Read Explanation:

ഭരതനാട്യം

  • ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കമുള്ള ക്ലാസ്സിക്കൽ നൃത്തരൂപം
  • ദക്ഷിണേന്ത്യയിലെ, പ്രത്യേകിച്ച് തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ നിന്നാണ് ഭരതനാട്യം എന്ന നൃത്തരൂപം ഉത്ഭവിച്ചത്.
  • ക്ലാസ്സിക്കല്‍ പദവി ലഭിച്ച തമിഴ്നാട്ടിലെ നൃത്തരൂപം
  • ഭരതനാട്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ഭരതമുനിയുടെ നാട്യശാസ്ത്രം ഉൾപ്പെടെയുള്ള പല പുരാതന ഗ്രന്ഥങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട്

  •  'സാദിർ' എന്ന് മുൻപ് അറിയപ്പെട്ടിരുന്ന നൃത്തരൂപത്തെ പുനരുജ്ജീവിപ്പിച്ച് ഭരതനാട്യം എന്ന പേരു നൽകിയ വ്യക്തി  - രുഗ്മിണിദേവി അരുണ്ഡേൽ
  • ചലിക്കുന്ന കാവ്യം എന്നറിയപ്പെടുന്ന നൃത്തരൂപം
  •  അഭിനയ ദര്‍പ്പണം ഭരതനാട്യത്തിന്റെ അടിസ്ഥാനഗ്രന്ഥമാണ്‌

നർത്തകി നടരാജ്

  • തമിഴ് നാട്ടിൽ നിന്നുള്ള ഒരു ഭരതനാട്യം നർത്തകിയാണ് ഡോ. നർത്തകി നടരാജ്.
  • 2019 ൽ, ഇന്ത്യ ഗവൺമെന്റ് പദ്മശ്രീ നൽകി ആദരിചു 
  • പദ്മ ബഹുമതി ലഭിക്കുന്ന ആദ്യത്തെ ട്രാൻസ്‌ജെൻഡറാണ് നർത്തകി നടരാജ്
  • 2011ൽ  കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം നേടിയ  ആദ്യ ട്രാൻസ് ജെൻഡറും നർത്തകി നടരാജാണ്.

Related Questions:

കേരളത്തിലെ ഗിരിവർഗ്ഗ വിഭാഗക്കാരുടെയിടയിൽ ശ്രദ്ധേയമായ നൃത്തരൂപമേത്?
' മയിൽപ്പീലിത്തൂക്കം ' എന്ന പേരിൽ അറിയപ്പെടുന്ന നൃത്തരൂപം ഏത് ?
Which of the following statements is true about the role of Indian folk dances in rural life?
Which of the following statements about the folk dances of Tamil Nadu is correct?
കഥകളിയിൽ സാത്വിക കഥാപാത്രങ്ങളെ പ്രതിനിധീകരിക്കുന്ന നിറം ഏതാണ് ?