Challenger App

No.1 PSC Learning App

1M+ Downloads
ഉത്തരാർദ്ധഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകലും ഹ്രസ്വമായ രാത്രിയും അനുഭവപ്പെടുന്ന ദിവസം ഏതാണ്?

Aമാർച്ച് 21

Bജൂൺ 21

Cസെപ്റ്റംബർ 23

Dഡിസംബർ 22

Answer:

B. ജൂൺ 21

Read Explanation:

  • ഉത്തരാർധഗോളത്തിൽ മാർച്ച് 21 മുതൽ ജൂൺ 21 വരെയുള്ള കാലയളവിൽ ഭൂമധ്യരേഖയിൽ നിന്ന് സൂര്യൻ്റെ ആപേക്ഷികസ്ഥാനമാറ്റം വടക്കോട്ട് ഉത്തരായണരേഖവരെയാണ്.

  • ഇതിൻ്റെ ഫലമായി ജൂൺ 21ന് ഉത്തരാർധഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകലും ഏറ്റവും ഹ്രസ്വമായ രാത്രിയും അനുഭവപ്പെടുന്നു.

  • ഈ ദിവസം ഗ്രീഷ്മ അയനാന്തദിനം എന്നറിയപ്പെടുന്നു.


Related Questions:

ഇന്ത്യയിലെ പരമ്പരാഗത ഋതുക്കളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. ഇന്ത്യയുടെ പരമ്പരാഗത ഋതുക്കളെ പൊതുവെ നാലായി തിരിച്ചിട്ടുണ്ട്.
  2. ഇന്ത്യയിൽ അന്തരീക്ഷ സ്ഥിതിയിലെ മാറ്റങ്ങൾ അടിസ്ഥാനമാക്കി 6 വ്യത്യസ്ത ഋതുക്കൾ ഉള്ളതായി കണക്കാക്കുന്നു.
  3. ഹേമന്തകാലം മാർച്ച്-ഏപ്രിൽ മാസങ്ങളിൽ അനുഭവപ്പെടുന്നു.
  4. ശിശിരകാലം ജനുവരി-ഫെബ്രുവരി മാസങ്ങളിൽ അനുഭവപ്പെടുന്നു.
    അറോറ ഓസ്ട്രാലിസ് എന്ന പ്രകൃതിദത്ത വെളിച്ച പ്രതിഭാസം ഏത് പ്രദേശത്താണ് കാണപ്പെടുന്നത്?

    ശൈത്യകാലത്തെക്കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

    1. ശൈത്യകാലത്ത് കുറഞ്ഞ അന്തരീക്ഷ താപനില അനുഭവപ്പെടുന്നു.
    2. മഞ്ഞുവീഴ്ച സാധാരണയായി ഈ കാലയളവിലാണ് അനുഭവപ്പെടുന്നത്.
    3. ഈ കാലയളവിൽ രാത്രികളെ അപേക്ഷിച്ച് പകൽ ദൈർഘ്യമേറിയതായിരിക്കും.

      ഇന്ത്യൻ സ്റ്റാൻഡേർഡ് സമയത്തെക്കുറിചുള്ള ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

      1. ഇന്ത്യയുടെ കിഴക്കേ അറ്റത്തുള്ള അരുണാചൽ പ്രദേശും പടിഞ്ഞാറേ അറ്റത്തുള്ള ഗുജറാത്തും തമ്മിൽ ഏകദേശം 30° രേഖാംശ വ്യത്യാസമുണ്ട്.
      2. ഈ വ്യത്യാസം കാരണം പ്രാദേശിക സമയത്തിൽ ഏകദേശം ഒരു മണിക്കൂറിന്റെ വ്യത്യാസം വരും.
      3. ഇന്ത്യയുടെ മാനകരേഖാംശരേഖ 82 1/2° കിഴക്ക് ആണ്.
      4. ഇന്ത്യയുടെ മാനക സമയം ഈ മാനകരേഖാംശരേഖയിലെ പ്രാദേശിക സമയമാണ്.
        ഒരു വർഷം സാധാരണയായി 365 ദിവസമാണെങ്കിലും, നാല് വർഷത്തിലൊരിക്കൽ 366 ദിവസം വരുന്ന വർഷം ഏത് പേരിലാണ് അറിയപ്പെടുന്നത്?