ഒരു നെറ്റ് വർക്കിലെ കംപ്യൂട്ടറുകൾ ബന്ധിപ്പിക്കുകയും ആവശ്യമുള്ള കംപ്യുട്ടറുകളിലേക്ക് മാത്രം ഡാറ്റ കൈമാറ്റം നടത്തുകയും ചെയ്യുന്ന ഉപകരണം ഏതാണ് ?
Aഹബ്
Bസ്വിച്ച്
Cറിപ്പീറ്റർ
Dഗേറ്റ് വേ
Answer:
B. സ്വിച്ച്
Read Explanation:
സ്വിച്ച്
നിരവധി കമ്പ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിച്ച് ഒരു ശൃംഖല രൂപീകരിക്കുവാൻ ശേഷിയുള്ള നിർമ്മിത ബുദ്ധി(Artificial Intelligence)യോട് കൂടിയ ഉപകരണം.
കാഴ്ചയിൽ ഹബ്ബിനോട് അടുത്ത സാമ്യമുള്ള ഈ ഉപകരണം ഹബ്ബിനെക്കാൾ ഉയർന്ന പ്രവർത്തനശേഷി ഉള്ളതാണ്.
ഹബ്ബിൽ നിന്ന് വ്യത്യസ്തമായി സ്വിച്ച് ,ഡേറ്റയ്ക്ക് എത്തിച്ചേരേണ്ട ലക്ഷ്യസ്ഥാനം കൃത്യമായി ഉറപ്പുവരുത്തുകയും ഡാറ്റ പാക്കറ്റുകൾ ഉദ്ദേശിച്ച സ്ഥലത്തേക്ക് മാത്രം അയക്കുകയും ചെയ്യുന്നു.
ഇതിനായി ഒരു നെറ്റ്‌വർക്ക് ശൃംഖലയിൽ ബന്ധിപ്പിച്ചിട്ടുള്ള എല്ലാ ഉപകരണങ്ങളുടെയും വിലാസം പട്ടികയായി സ്വിച്ച് ആദ്യമേ സംഭരിച്ച് വയ്ക്കുന്നു.
ഇതുകൊണ്ട് വളരെ തിരക്ക് കൂടിയ കമ്പ്യൂട്ടർ ശൃംഖലയിൽ പോലും ഹബ്ബിനേക്കാൾ നന്നായി സ്വിച്ച് പ്രവർത്തിക്കുന്നു.