ഒരു വയേർഡ് ശൃംഖലയിൽ ഉൾപ്പെട്ടിരിക്കുന്ന കമ്പ്യൂട്ടറുകളെയും മറ്റ് ഉപകരണങ്ങളെയും പരസ്പരം ബന്ധിപ്പിക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം.
ഹബിന്റെ ഒരു പോർട്ടിലേക്ക് വരുന്ന ഡാറ്റയുടെ പകർപ്പുകൾ ഹബ്ബിന്റെ എല്ലാ പോർട്ടിലേക്കും കൈമാറപ്പെടുന്നു.
കോൺസെൻട്രേറ്റർ എന്നും ഹബ്ബ് അറിയപ്പെടുന്നു
ഒരു ശൃംഖലയിലെ എല്ലാ ഉപകരണങ്ങളിലേക്കും എല്ലാ ഡാറ്റയും അയക്കുന്നതിനാൽ ശൃംഖല തിരക്കേറിയതായി തീരുകയും, ഡാറ്റ കൈമാറുവനുള്ള ബാൻഡ് വിഡ്‌ത് കുറയുകയും ചെയ്യുന്നത് ഹബ്ബിൻറെ പോരായ്മയാണ്