Challenger App

No.1 PSC Learning App

1M+ Downloads
2025 നവംബറിൽ കേന്ദ്രസർക്കാർ പ്രാദേശിക ദുരന്തങ്ങളുടെ പട്ടികയിലുൾപ്പെടുത്തി ധനസഹായം നല്കാൻ തീരുമാനിച്ച ദുരന്തം ?

Aതീവ്രവാദ ആക്രമണങ്ങൾ

Bഭൂകമ്പങ്ങൾ

Cപ്രളയം

Dവന്യജീവി ആക്രമണം മൂലമുള്ള കൃഷി നാശം

Answer:

D. വന്യജീവി ആക്രമണം മൂലമുള്ള കൃഷി നാശം

Read Explanation:

  • • വിളനശിച്ചാൽ ഉടൻ സഹായം

    • പ്രധാനമന്ത്രി ഫസൽ ബീമ യോജന (പിഎം എഫ്ബിവൈ) വഴിയാകും സമയബന്ധിതമായി സഹായധനം ലഭ്യമാക്കുക.

    • പ്രാദേശിക ദുരന്ത വിഭാഗത്തിൽ അഞ്ചാമതാണ് വന്യജീവി ആക്രമണത്താലുണ്ടാകുന്ന നാശനഷ്ടം.

    • മനുഷ്യ-വന്യജീവി സംഘർഷത്തെ കേരളം 2024 മാർച്ചിൽ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.


Related Questions:

2005-ലെ ദുരന്ത നിവാരണ നിയമത്തെക്കുറിച്ച് താഴെ പറയുന്നവയിൽ ശരിയല്ലാത്തത് ഏതാണ്?
i. 2005 ഡിസംബർ 12-ന് രാജ്യസഭ ഈ നിയമം പാസാക്കി.
ii. 2005 ഡിസംബർ 23-ന് നിയമം പ്രാബല്യത്തിൽ വന്നു.
iii. നിയമത്തിൽ 11 അധ്യായങ്ങളും 79 വകുപ്പുകളും അടങ്ങിയിരിക്കുന്നു.
iv. ഈ നിയമം സെക്ഷൻ 42 പ്രകാരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സ്ഥാപിക്കുന്നു.
v. ഈ നിയമം സ്വയംഭരണാധികാരമുള്ള ദുരന്തനിവാരണ അതോറിറ്റികൾ സ്ഥാപിക്കാൻ അനുശാസിക്കുന്നു.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്‌മെന്റിനെ (NIDM) കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക. ഇതിൽ ഏതാണ് തെറ്റ്?
i. 2004 ഓഗസ്റ്റ് 11-നാണ് NIDM ഉദ്ഘാടനം ചെയ്തത്.
ii. നാഷണൽ സെന്റർ ഫോർ ഡിസാസ്റ്റർ മാനേജ്മെന്റ് 1995-ൽ സ്ഥാപിതമായി.
iii. ദേശീയ ദുരന്തനിവാരണ പദ്ധതി തയ്യാറാക്കാൻ ഉത്തരവാദിത്തമുള്ളത് NIDM-നാണ്.
iv. 2005-ലെ ദുരന്ത നിവാരണ നിയമത്തിലെ സെക്ഷൻ 42 പ്രകാരമാണ് NIDM പ്രവർത്തിക്കുന്നത്.

ദുരന്ത നിവാരണത്തിന്റെ ഘട്ടങ്ങളെ സംബന്ധിച്ച് താഴെ പറയുന്നവയിൽ ഏതാണ്/ഏതൊക്കെയാണ് ശരിയല്ലാത്തത്?

i. ലഘൂകരണം (Mitigation) എന്നത് ദുരന്തങ്ങളെ തടയുന്നതിനുള്ള ദീർഘകാല നടപടികൾ ഉൾക്കൊള്ളുന്നു.
ii. തയ്യാറെടുപ്പ് (Preparedness) എന്നത് ദുരന്തങ്ങളെ നേരിടാനുള്ള വിദ്യാഭ്യാസവും പരിശീലനവും ഉൾക്കൊള്ളുന്നു.
iii. പ്രതികരണം (Response) എന്നത് ആളുകളെ ഒഴിപ്പിക്കുന്നതിലും വൈദ്യസഹായം പോലുള്ള അവശ്യവസ്തുക്കൾ നൽകുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
iv. പുനഃസ്ഥാപനം (Recovery) എന്നത് ദുരന്തത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിന് മുന്നറിയിപ്പുകൾ നൽകുന്നത് ഉൾക്കൊള്ളുന്നു.
v. നാല് ഘട്ടങ്ങളും നടപ്പിലാക്കുന്നത് സംസ്ഥാന എമർജൻസി ഓപ്പറേഷൻസ് സെന്റർ മാത്രമാണ്.

അടുത്തിടെ കേരളം മനുഷ്യ - മൃഗ സംഘർഷത്തെ സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു. സംസ്ഥാന പ്രത്യേക ദൂരന്തവുമായി ബന്ധപ്പെട്ട് ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ്/ഏതെല്ലാമാണ് ശരി ?

  1. തീരദേശ ശോഷണം കേരളത്തിലെ ഒരു സംസ്ഥാന പ്രത്യേക ദുരന്തമാണ്.
  2. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിന് ( SDRF) കീഴിൽ ലഭ്യമായ ഫണ്ടിന്റെ ഏകദേശം 40% ഇരകൾക്ക് അടിയന്തര സഹായം നല്കാൻ ഉപയോഗിക്കാം.
  3. വന്യജീവി സംരക്ഷണ നിയമം ഉൾപ്പെടെയുള്ള മറ്റ് മാനദണ്ഡങ്ങൾ മറികടന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് (SDMA) നടപടികൾ സ്വീകരിക്കാം.

    ദേശീയ ദുരന്ത നിവാരണ സേനയെ (NDRF) സംബന്ധിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക:
    i. 2005-ലെ ദുരന്ത നിവാരണ നിയമപ്രകാരം 2006-ലാണ് NDRF രൂപീകരിച്ചത്.
    ii. പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ് NDRF പ്രവർത്തിക്കുന്നത്.
    iii. NDRF-ന്റെ ആസ്ഥാനം ഡൽഹിയിലെ അന്ത്യോദയ ഭവനിലാണ്.
    iv. 2024 മാർച്ചിൽ നിയമിതനായ പീയുഷ് ആനന്ദാണ് NDRF-ന്റെ ഇപ്പോഴത്തെ മേധാവി.
    v. ദേശീയ ദുരന്ത നിവാരണ നയം രൂപീകരിക്കുന്നതിനുള്ള ഉത്തരവാദിത്തം NDRF-നാണ്.

    മുകളിൽ നൽകിയിട്ടുള്ളവയിൽ ഏതൊക്കെ പ്രസ്താവനകളാണ് ശരി?