Challenger App

No.1 PSC Learning App

1M+ Downloads
ജീവകം സി യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗമേത്?

Aകണ

Bസ്കർവി

Cനിശാന്ധത

Dവായ്പുണ്ണ്

Answer:

B. സ്കർവി

Read Explanation:

ജീവകം സി :

  • ശാസ്ത്രീയ നാമം : അസ്കോർബിക് ആസിഡ്
  • ത്വക്ക്, മോണ, രക്തകോശങ്ങൾ എന്നിവയുടെ ആരോഗ്യത്തിന് ആവശ്യമായ ജീവകം
  • ശരീരത്തിലെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ജീവകം 
  • മുറിവുകൾ വേഗത്തിൽ ഉണങ്ങാൻ സഹായിക്കുന്ന ജീവകം 
  • ജലദോഷത്തിന് ഔഷധമായ  ജീവകം
  • ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്ന ജീവകം 
  • ഫ്രഷ് ഫുഡ് വൈറ്റമിൻ എന്നറിയപ്പെടുന്ന ജീവകം
  • ചൂടാക്കുമ്പോൾ നഷ്ടപ്പെടുന്ന ജീവകം
  • ഭക്ഷണം പാകം ചെയ്യുന്ന സമയത്ത് നഷ്ടപ്പെടുന്ന ജീവകം
  • ആന്റി കാൻസർ വൈറ്റമിൻ എന്നറിയപ്പെടുന്ന ജീവകം 
  • കൃത്രിമമായി നിർമിച്ച ആദ്യ  ജീവകം
  • യുവത്വം നിലനിർത്താൻ സഹായിക്കുന്ന ജീവകം 
  • മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന ജീവകം
  • ജീവകം സി ലഭിക്കുന്ന പ്രധാന ഭക്ഷ്യവസ്തുക്കൾ : പഴങ്ങൾ, നെല്ലിക്കാ, പപ്പായ, മുരിങ്ങയിലഓറഞ്ച്, നാരങ്ങ 
  • ജീവകം സി ധാരാളമായി കാണപ്പെടുന്നത് : പുളി രുചിയുള്ള പഴങ്ങളിൽ
  • പാൽ, മുട്ട എന്നിവയിൽ ഇല്ലാത്ത ജീവകം : ജീവകം C

സ്കർവി:

  • ജീവകം സി യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം
  • മോണയിലെ രക്തസ്രാവമാണിത് 
  • രക്തപിത്തം എന്നറിയപ്പെടുന്നത് : സ്കർവി
  • നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്നത് : സ്കർവി

Related Questions:

ആന്റി ബെറിബെറി വൈറ്റമിൻ എന്നറിയപ്പെടുന്നത് ?
പഴങ്ങളും പച്ചക്കറികളും പാകം ചെയ്യുമ്പോൾ അടച്ചു വേവിക്കണം എന്നു പറയുന്നത് ഏത് വിറ്റാമിൻ നഷ്ടപ്പെടാതിരിക്കാനാണ്?
ജീവകങ്ങളും അവയുടെ അപര്യാപ്തതാ രോഗങ്ങളും തന്നിരിക്കുന്നു ഇവയിൽ ശരിയായ ജോഡികൾ ഏവ? ജീവകം - അപര്യാപ്തത രോഗം (i)A - നിശാന്തത (ii)B1- അനീമിയ (iii)B9- ബെറി ബെറി (iv)D- റിക്കട്‌സ്
ചുവടെ ചേർത്തിട്ടുള്ളവയിൽ വൈറ്റമിൻ H എന്നറിയപ്പെടുന്നത് ഏതാണ് ?

താഴെ തന്നിരിക്കുന്ന ജീവകങ്ങളെ സംബന്ധിച്ച പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന /പ്രസ്താവനകൾ ഏത്

  1. (i) കണ്ണ്,ത്വക്ക്,മുടി എന്നിവയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ജീവകമാണ് ജീവകം A
  2. (ii)നാഡികളുടെയും ചുവന്ന രക്താണുക്കളുടെയും ആരോഗ്യത്തിനു സഹായിക്കുന്ന ജീവകം ആണ് ജീവകം E
  3. (iii) മുറിവുണ്ടാകുമ്പോൾ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകമാണ് ജീവകം K
  4. (iv) മോണ, ത്വക്ക് , പല്ല് ,രക്തകോശങ്ങൾ എന്നിവയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ജീവകമാണ് ജീവകം B