Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ തദ്ദേശ വാർഡ് പുനർവിഭജനത്തിൻ്റെ ഭാഗമായി പുതിയതായി ഏറ്റവും കൂടുതൽ വാർഡുകൾ നിലവിൽ വരുന്ന ജില്ല ഏത് ?

Aതൃശ്ശൂർ

Bതിരുവനന്തപുരം

Cപാലക്കാട്

Dമലപ്പുറം

Answer:

D. മലപ്പുറം

Read Explanation:

• വാർഡ് പുനർവിഭജനത്തിലൂടെ ഏറ്റവും കൂടുതൽ വാർഡുകൾ നിലവിൽ വന്ന ജില്ല - മലപ്പുറം (പുതിയതായി 223 വാർഡുകൾ നിലവിൽ വന്നു)

• മലപ്പുറം ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകളിലായി 1778 വാർഡുകൾ എന്നത് 2001 എണ്ണമായി ഉയർന്നു

• ഏറ്റവും കുറവ് വാർഡുകൾ നിലവിൽ വന്ന ജില്ല - വയനാട് (പുതിയതായി 37 വാർഡുകൾ നിലവിൽ വന്നു)

• വയനാട് ജില്ലയിൽ 23 ഗ്രാമപഞ്ചായത്തുകളിലായി 413 വാർഡുകൾ എന്നത് 450 എണ്ണമായി ഉയർന്നു

• കേരളത്തിൽ 152 ബ്ലോക്ക് പഞ്ചായത്തുകളിലായി 2080 ബ്ലോക്ക് പഞ്ചായത്ത് വാർഡ് ഉണ്ടായിരുന്നത് 2267 ആയി ഉയർന്നു (187 വാർഡുകൾ പുതിയതായി നിലവിൽ വന്നു)

• 14 ജില്ലാ പഞ്ചായത്തുകളിലായി 331 ഡിവിഷനുകൾ ഉണ്ടായിരുന്നത് 346 ആയി ഉയർന്നു (പുതിയതായി 15 ഡിവിഷനുകൾ നിലവിൽ വന്നു)


Related Questions:

വിവര സാങ്കേതിക വിദ്യയിലെ ഗവേഷണത്തിന് വേണ്ടി കേരളത്തിൽ സ്ഥാപിതമായ ഇൻസ്റ്റിറ്റ്യൂട്ട് ?
ഗ്രാമീണ തൊഴിലാളികളുടെ പ്രതിദിന വേതനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഏതാണ്?

താഴെ പറയുന്നവയിൽ ഉദ്യോഗസ്ഥവൃന്ദത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത്?

  1. ശ്രേണിപരമായ സംഘാടനം
  2. സ്ഥിരത.
  3. രാഷ്ട്രീയ വിവേചനം
  4. യോഗ്യത അടിസ്ഥാനമാക്കിയുള്ള നിയമനം.
  5. ആസൂത്രണം

    കേരളത്തിലെ വനിതാ ഘടക പദ്ധതിയെ സംബന്ധിച്ച് പ്രസക്തമല്ലാത്തത് ഏത് ? 

    i) തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ ശതമാനം പദ്ധതി വിഹിതം മാറ്റി വക്കണം

    ii) സ്ത്രീകളും കുട്ടികളും ആയി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ആയിരിക്കണം ഈ പണം ഉപയോഗിക്കേണ്ടത്

    iii) പൊതു ആവശ്യങ്ങൾക്ക് കൂടി അനിവാര്യഘട്ടത്തിൽ വനിതാ ഘടകപദ്ധതി പണം വിനിയോഗിക്കാം

    iv) വനിത ഘടക പദ്ധതി തയ്യാറാക്കേണ്ടത് ഐ. സി. ഡി. എസ്. സൂപ്പർവൈസർ ആണ്

    കേരള ഫോക്ലോർ അക്കാദമിയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നതെവിടെ?