കോണുകൾ എന്നറിയപ്പെടുന്ന പ്രത്യുൽപ്പാദന ഭാഗങ്ങൾ കാണപ്പെടുന്ന കിങ്ഡം പ്ലാന്റെ ഡിവിഷൻ ഏത് ?
Aബ്രയോഫൈറ്റാ
Bആൽഗേ
Cടെറിഡോഫൈറ്റ
Dജിംനോസ്പെംസ്
Answer:
D. ജിംനോസ്പെംസ്
Read Explanation:
ശരീരഘടന, സംവഹന വ്യവസ്ഥ ,വിത്ത് രൂപീകരണം എന്നിവയുടെ അടിസ്ഥാനത്തിൽ കിങ്ഡം പ്ലാന്റയെ വിവിധ ഡിവിഷനുകളായി തിരിച്ചിരിക്കുന്നു
ജിംനോസ്പെംസ്
കോണുകൾ എന്നറിയപ്പെടുന്ന പ്രത്യുൽപ്പാദന ഭാഗങ്ങൾ കാണപ്പെടുന്നു
വിത്തുകൾ രൂപപ്പെടുന്നുണ്ടെങ്കിലും അവയെ പൊതിഞ്ഞു ഫലങ്ങൾ ഇല്ല
സങ്കീർണ്ണ സംവഹന കലകൾ കാണപ്പെടുന്നുണ്ടെങ്കിലും സൈലം വിസലുകൾ കാണപ്പെടുന്നില്ല
ഉദാഹരണം :സൈക്കസ് ,പൈൻ