App Logo

No.1 PSC Learning App

1M+ Downloads
കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ പരാജയപ്പെടുത്തിയ ഡച്ച് കമാൻഡർ ?

Aറോബർട്ട് ക്ലൈവ്

Bവാൻ റീഡ്

Cക്യാപ്റ്റൻ ലാലി

Dഡിലനോയ്

Answer:

D. ഡിലനോയ്

Read Explanation:

തിരുവിതാംകൂറും ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മിലുള്ള യുദ്ധങ്ങളുടെ ഭാഗമായി 1741ൽ നടന്ന പോരാട്ടമാണ് കുളച്ചൽ യുദ്ധം. ഡച്ചു കപ്പിത്താനായ ഡെ ലനോയ് ഉൾപ്പെടെ ഇരുപത്തിനാലു ഡച്ചുകാർ പിടിയിലായി.എന്നാൽ മലയാളം ഗ്രന്ഥവരികളിൽ 9 പേരുകളേ പരാമർശിച്ചിട്ടുള്ളൂ. ഒരു വിദേശ ശക്തിക്ക് ഏഷ്യയുടെ മണ്ണിൽ ഒരു പ്രാദേശിക ഭരണാധികാരിയോട് തോറ്റു പിൻവാങ്ങേണ്ടി വന്ന ആദ്യ യുദ്ധം ആയിരുന്നു ഇത്. ഈ പരാജയത്തിനു ശേഷം ക്യാപ്റ്റന്‍ ഡിലനോയ് രണ്ടുവര്‍ഷം മാര്‍ത്താണ്ഡവര്‍മ്മയെ സേവിക്കാന്‍ സന്നദ്ധനായി. അദ്ധേഹത്തെ വലിയ കപ്പിത്താന്‍ എന്നാ സ്ഥാനത്തോടെ തിരുവിതാംകൂര്‍ നാവിക സേനയില്‍ നിയോഗിക്കുകയാണ് രാജാവ് ചെയ്തത്. കുളച്ചല്‍ ഇന്ന് തമിഴ് നാട്ടിലെ കന്യാകുമാരി ജില്ലയില്‍ സ്ഥിതിചെയ്യുന്നു.


Related Questions:

അവസാനത്തെ തിരുവിതാംകൂർ രാജാവ് ?
റാണി ഗൗരി ലക്ഷ്മീഭായിയുടെ കാലഘട്ടത്തിൽ തിരുവിതാംകൂറിൽ ബ്രിട്ടീഷ് റസിഡൻറ്റായി നിയമിതനായത് ആര് ?
Indian National congress started its activities in Travancore during the time of:
1904-ൽ ബ്രിട്ടീഷ് സർക്കാർ രാജാരവിവർമ്മയ്ക്ക് നൽകിയ ബഹുമതി ഏത് ?
കിഴവൻ രാജാവ് എന്ന് അറിയപ്പെട്ടിരുന്ന തിരുവിതാംകൂർ രാജാവ് ആര്?