App Logo

No.1 PSC Learning App

1M+ Downloads
ഇവയിൽ അധ്യാപകപരിശീലന സമിതി രൂപീകരിക്കുവാൻ നിർദേശിച്ച വിദ്യാഭ്യാസ കമ്മീഷൻ?

Aഡോ. രാധാകൃഷ്ണൻ കമ്മീഷൻ (1948)

Bഡോ. ലക്ഷ്മണസ്വാമി മുതലിയാർ കമ്മീഷൻ (1952)

Cഡോ. ഡി.എസ്. കോത്താരി കമ്മീഷൻ (1964)

Dഇവയൊന്നുമല്ല

Answer:

B. ഡോ. ലക്ഷ്മണസ്വാമി മുതലിയാർ കമ്മീഷൻ (1952)

Read Explanation:

ഡോ. ലക്ഷ്മണസ്വാമി മുതലിയാർ കമ്മീഷൻ (1952)

  • സെക്കണ്ടറി വിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള പഠനമായിരുന്നു ലക്ഷ്യം 

ശുപാർശകൾ : 

  • ത്രിഭാഷാ പദ്ധതി നടപ്പിലാക്കണം.
  • സെക്കണ്ടറി തലത്തിൽ വിദ്യാഭ്യാസ കമ്മീഷൻ രൂപീകരിക്കണം.
  • വിവിധോദ്ദേശ്യ സ്‌കൂളുകൾ സ്ഥാപിക്കണം.
  • അധ്യാപകപരിശീലന സമിതി രൂപീകരിക്കണം.

ഡോ. രാധാകൃഷ്ണൻ കമ്മീഷൻ (1948)

  • സർവകലാശാലാ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പഠനമായിരുന്നു ലക്ഷ്യം 

ശുപാർശകൾ : 

  • തൊഴിലധിഷ്‌ഠിത വിദ്യാ ഭ്യാസസ്ഥാപനങ്ങൾ തുടങ്ങുക.
  • സ്ത്രീവിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകണം.
  • യൂണിവേഴ്‌സിറ്റി ഗ്രാന്റ്റ് കമ്മീഷൻ (യു.ജി.സി) രൂപീകരിക്കണം.

ഡോ. ഡി.എസ്. കോത്താരി കമ്മീഷൻ (1964)

  • വിദ്യാഭ്യാസത്തിൻറെ ദേശീയ മാതൃകയെപ്പറ്റിയുള്ള നിർദേശമായിരുന്നു ലക്ഷ്യം 

ശുപാർശകൾ : 

  • 10+2+3 മാതൃകയിൽ വിദ്യാഭ്യാസം നടപ്പിലാ ക്കണം.
  • സെക്കണ്ടറി തലത്തിൽ തൊഴിലധിഷ്ഠിത വിദ്യാ ഭ്യാസം നടപ്പിലാക്കണം.
  • മൂല്യവിദ്യാഭ്യാസ ത്തിന് ഊന്നൽ നൽകണം

Related Questions:

താഴെ പറയുന്ന പ്രസ്താവനകളിൽ ഇന്ത്യയുടെ വിദേശ നയത്തിന്റെ പ്രധാന തത്വങ്ങളിൽപ്പെടുന്നവ ഏതെല്ലാം ?

  1. സമാധാനപരമായ സഹവർത്തിത്വം
  2. വംശീയവാദത്തോടുള്ള വിദ്വേഷം
  3. വിദേശസഹായത്തിന്റെ ആവശ്യകതയിലുള്ള ഊന്നൽ
    ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസദിനം എന്ന് ?
    ഇന്ത്യയുടെ 72-മത് റിപ്പബ്ലിക് ദിനാഘോഷത്തിൽ ഏത് വിദേശ രാജ്യത്തെ സൈനികരാണ് പങ്കെടുത്തത് ?
    ദേശീയ സംഗീത നാടക അക്കാദമിയുടെ ആസ്ഥാനം എവിടെ ?
    ഡോ. രാധാകൃഷ്ണൻ കമ്മീഷൻ നിലവിൽ വന്ന വർഷം ?