Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ഭാവി നിർണയിക്കുന്നത് ക്ലാസ് മുറികളിലാണ് എന്നഭിപ്രായപ്പെട്ട വിദ്യാഭ്യാസ കമ്മിഷൻ?

Aകോത്താരി കമ്മിഷൻ

Bമുഡിമാൻ കമ്മിഷൻ

Cഎസ് എസ് എ

Dമുതലിയർ കമ്മിഷൻ

Answer:

A. കോത്താരി കമ്മിഷൻ

Read Explanation:

കോത്താരി കമ്മീഷൻ

  • 1964 ജൂലൈ 14നാണ് കോത്താരി കമ്മീഷൻ രൂപീകരിച്ചത്.
  • ദൗലത് സിംഗ് കോത്താരിയുടെ അധ്യക്ഷതയിലാണ് ഇത് രൂപീകരിച്ചത്
  • ഇന്ത്യൻ എഡ്യുകേഷൻ കമ്മീഷൻ എന്നുമറിയപ്പെടുന്നു.
  • 1966-ൽ കോത്താരി കമ്മീഷൻ അതിന്റെ റിപ്പോർട്ട് അവതരിപ്പിച്ചു, 

കോത്താരി കമ്മീഷൻ മുന്നോട്ടുവെച്ച ചില പ്രധാന ശുപാർശകളിൽ ഇവ ഉൾപ്പെടുന്നു:

  • 14 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം
  • എല്ലാ തലങ്ങളിലും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തേണ്ടതിന്റെ ആവശ്യകത
  • സെക്കൻഡറി തലത്തിൽ തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസം , വിദ്യാഭ്യാസ സമ്പ്രദായത്തിൽ തൊഴിൽ പരിശീലന പരിപാടികൾ സംയോജിപ്പിക്കാൻ ശുപാർശ ചെയ്തു 
  • വിദ്യാഭ്യാസരംഗത്ത് പൊതുനിക്ഷേപം വർധിപ്പിക്കുക, ദേശീയ വിദ്യാഭ്യാസ ഫണ്ട് സ്ഥാപിക്കുക 
  • ഗണിതവും ശാസ്ത്രവും വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഘടകമാക്കുക
  • ധാർമ്മിക വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുക

Related Questions:

2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് (NEP) കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത് എപ്പോഴാണ്?
വാർധാ വിദ്യാഭ്യാസ പദ്ധതിയുടെ ലക്ഷ്യം എന്ത് ?
അടുത്തിടെ സർവ്വകലാശാലകളിൽ AI മൂല്യനിർണ്ണയ സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം ?
സർവ്വ  ശിക്ഷ  അഭിയാൻ ( SSA ) എന്ന  ആഗോള നിലവാരത്തിലുള്ള അടിസ്ഥാന വിദ്യാഭ്യാസ പദ്ധതി ഭാരത സർക്കാർ നടപ്പിലാക്കിയ വർഷം ഏതാണ് ?

താഴെപറയുന്നവയിൽ നാഷണൽ നോളജ് കമ്മീഷന്റെ ശുപാർശകളിൽ ഉൾപെടുന്നവ ഏതൊക്കെ?

  1. ലൈബ്രറികൾ
  2. ഇ-ഗവേണൻസ്
  3. നാഷണൽ പോർട്ടൽ ഓഫ് ഇന്ത്യ
  4. പഞ്ചായത്ത് ഗ്യാൻ കേന്ദ്രങ്ങൾ