App Logo

No.1 PSC Learning App

1M+ Downloads
ഓക്സീകരണം നടത്തുന്ന ഇലക്ട്രോഡ് ഏതാണ് ?

Aആനോഡ്

Bകാഥോഡ്

Cഇവ രണ്ടും

Dഇതൊന്നുമല്ല

Answer:

A. ആനോഡ്

Read Explanation:

  • ഓക്സീകരണം - ഇലക്ട്രോണുകളെ വിട്ടുകൊടുക്കുന്ന പ്രവർത്തനം
  • നിരോക്സീകാരി - ഒരു രാസപ്രവർത്തനത്തിൽ ഇലക്ട്രോൺ വിട്ടു കൊടുക്കുന്ന മൂലകം  
  • ഇലക്ട്രോഡുകൾ - ഇലക്ട്രോലൈറ്റിലേക്ക് വൈദ്യുതി കടത്തിവിടുന്ന വസ്തുക്കൾ 
  • ആനോഡ് - ഓക്സീകരണം നടക്കുന്ന ഇലക്ട്രോഡ് 
  • വൈദ്യുത വിശ്ലേഷണം ചെയ്യുമ്പോൾ നെഗറ്റീവ് അയോണുകൾ ആകർഷിക്കപ്പെടുന്ന ഇലക്ട്രോഡ് - ആനോഡ്
  • നിരോക്സീകരണം - ഇലക്ട്രോണുകളെ സ്വീകരിക്കുന്ന പ്രവർത്തനം 
  • ഓക്സീകാരി - ഒരു രാസപ്രവർത്തനത്തിൽ ഇലക്ട്രോൺ സ്വീകരിക്കുന്ന മൂലകം 
  • കാഥോഡ് - നിരോക്സീകരണം നടക്കുന്ന ഇലക്ട്രോഡ് 
  • വൈദ്യുത വിശ്ലേഷണം ചെയ്യുമ്പോൾ പോസിറ്റീവ് അയോണുകൾ ആകർഷിക്കപ്പെടുന്ന ഇലക്ട്രോഡ് - കാഥോഡ്

Related Questions:

നേരിയ വൈദ്യുത പ്രവാഹത്തിന്റെ സാന്നിധ്യവും ദിശയും അറിയാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ് ?
റീഡോക്സ് രാസപ്രവർത്തനത്തിലൂടെ രാസോർജം വൈദ്യുതോർജമാക്കുന്ന ക്രമീകരണമാണ് ?
ക്രിയാശീലം കൂടിയ ലോഹം ക്രിയാശീലം കുറഞ്ഞ ലോഹത്തെ അതിന്റെ ലവണ ലായനിയിൽ നിന്ന് ആദേശം ചെയുന്നു .ഈ പ്രവർത്തനങ്ങളെ _____ രാസപ്രവർത്തനങ്ങൾ എന്ന് പറയുന്നു .
വൈദ്യുതിവിശ്ലേഷണം വഴി ഒരു ലോഹത്തിന് മേൽ മറ്റൊരു ലോഹം ആവരണം ചെയ്തെടുക്കുന്നതിനെ _____ എന്ന് പറയുന്നു .
താഴെ കൊടുത്തിരിക്കുന്നവയിൽ വീണ്ടും ചാർജ്ജ് ചെയ്ത് ഉപയോഗിക്കാൻ കഴിയാത്ത സെൽ ഏത് ?