Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ ഇലക്ട്രോ നെഗറ്റിവിറ്റി ഉള്ള മൂലകം ഏതാണ് ?

Aക്ലോറിൻ

Bആർഗൺ

Cനൈട്രജൻ

Dഫ്ലൂറിൻ

Answer:

D. ഫ്ലൂറിൻ

Read Explanation:

  • ഏറ്റവും കൂടുതൽ ഇലക്ട്രോ നെഗറ്റിവിറ്റി ഉള്ള മൂലകം, ഫ്ലൂറിൻ (Flourine) ആണ് 
  • ഏറ്റവുംകുറവ് ഇലക്ട്രോ നെഗറ്റിവിറ്റി ഉള്ള മൂലകം, ഫ്രാൻഷ്യം (Francium) ആണ് 

Note:

  • ഗ്രൂപ്പിൽ - ന്യൂക്ലിയർ ചാർജ് കുറയുന്നു. വാലൻസ് ഇലക്ട്രോണുകൾ നഷ്ടപ്പെടാനുള്ള പ്രവണത കൂടുന്നു. അതിനാൽ, ലോഹ സ്വഭാവം കൂടുന്നു

പിരീഡിൽ - ന്യൂക്ലിയർ ചാർജ് വർദ്ധിക്കുന്നതിനാൽ, വാലൻസ് ഇലക്ട്രോണുകൾ നഷ്ടപ്പെടാനുള്ള പ്രവണത കുറയുന്നു. അതിനാൽ, ലോഹ സ്വഭാവം കുറയുന്നു

  • ഗ്രൂപ്പിൽ - ന്യൂക്ലിയർ ചാർജ് കുറയുന്നു. വാലൻസ് ഷെല്ലിൽ ഇലക്ട്രോണുകൾ നേടാനുള്ള പ്രവണത കുറയുന്നു. അതിനാൽ, നോൺ-മെറ്റാലിക് സ്വഭാവം കുറയുന്നു

പിരീഡിൽ - ന്യൂക്ലിയർ ചാർജ് വർദ്ധിക്കുന്നതിനാൽ, വാലൻസ് ഷെല്ലിൽ ഇലക്ട്രോണുകൾ നേടാനുള്ള പ്രവണത വർദ്ധിക്കുന്നതിനാൽ, നോൺ-മെറ്റാലിക് സ്വഭാവം വർദ്ധിക്കുന്നു

  • ഗ്രൂപ്പിൽ - ന്യൂക്ലിയർ ചാർജ് കുറയുന്നതിനാൽ, വാലൻസ് ഷെല്ലിൽ ഇലക്ട്രോണുകൾ നേടാനുള്ള പ്രവണത കുറയുന്നു, ഇലക്ട്രോനെഗറ്റിവിറ്റി കുറയുന്നു

പിരീഡിൽ - ന്യൂക്ലിയർ ചാർജ് വർദ്ധിക്കുന്നതിനാൽ വാലൻസ് ഷെല്ലിൽ ഇലക്ട്രോണുകൾ നേടാനുള്ള പ്രവണത വർദ്ധിക്കുന്നതിനാൽ, ഇലക്ട്രോനെഗറ്റിവിറ്റി വർദ്ധിക്കുന്നു


Related Questions:

PCI3 ൽ ഫോസ്ഫറസ്സിന്റെ സംയോജകത --- ആണ് .
മൂലകത്തിന്റെ പ്രതീകത്തിന് ചുറ്റും ബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളെ, കുത്തുകൾ (ഡോട്ട്) ഉപയോഗിച്ച് ചിത്രീകരിക്കുന്ന രീതിയാണ് ----.
ഒരു നിർവീര്യമായ വാതക ആറ്റത്തിലേക്ക്, ഒരു ഇലക്ട്രോൺ ചേർത്ത്, അതിനെ ഒരു നെഗറ്റീവ് അയോണാക്കി മാറ്റുന്ന പ്രവർത്തനത്തിൽ പുറത്തുവിടുന്ന ഊർജത്തെ ---- എന്ന് വിളിക്കുന്നു.

പാത്രനിർമ്മാണത്തിന് സാധാരണയായി ഉപയോഗിക്കുന്ന ലോഹങ്ങൾ താഴെ കൊടുത്തിരിക്കുന്നവയിൽ ഏത്?

  1. സിങ്ക്
  2. അലുമിനിയം
  3. ചെമ്പ്
  4. ടിൻ
    ഇലക്ട്രോനെഗറ്റിവിറ്റി സ്കെയിൽ ആവിഷ്കരിച്ചത് ആര്?