Challenger App

No.1 PSC Learning App

1M+ Downloads
ശിശു വികാരങ്ങളിൽ അൽപ്പായുസുള്ള വികാരം ഏത് ?

Aതീവ്രത

Bചഞ്ചലത

Cക്ഷണികത

Dവൈകാരിക ദൃശ്യത

Answer:

C. ക്ഷണികത

Read Explanation:

ശിശു വികാരങ്ങളുടെ സവിശേഷതകൾ

ക്ഷണികത

  • ശിശു വികാരങ്ങളിൽ അൽപ്പായുസുള്ള വികാരം. 

തീവ്രത

  • ശിശുക്കൾ വികാരം ഉണർത്തുന്ന സാഹചര്യം വളരെ നിസാരമായാൽ പോലും വികാരങ്ങൾ തീവ്രമായിരിക്കും.

ചഞ്ചലത (സ്ഥാനാന്തരണം)

  • ശിശുക്കളുടെ വികാരം ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പെട്ടെന്ന് മാറിക്കൊണ്ടിരിക്കും.

വൈകാരിക ദൃശ്യത

  • ശിശു വികാരങ്ങൾ നിരീക്ഷിക്കാവുന്നതാണ്. 

ആവൃത്തി

  • ശിശു ഒരു ദിവസം തന്നെ നിരവധി തവണ വികാര പ്രകടനം നടത്തുന്നു.
  • ചിലപ്പോൾ ഒരു വികാരം തന്നെ പല തവണ ആവർത്തിക്കുന്നു.
  • പ്രായമാകുമ്പോൾ വ്യക്തി സമായോജനം (Adjustment) കൈവരിക്കാൻ പ്രാപ്തനാകുകയും, വികാര പ്രകടനങ്ങളിലൂടെ ആവൃത്തി കുറയുകയും ചെയ്യുന്നു.

ശിശുക്കളുടെ രണ്ട് വൈകാരിക അവസ്ഥകളുടെ ഇടവേള കുറവായിരിക്കും.


Related Questions:

പാരമ്പര്യത്തെ സംബന്ധിച്ച് ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയാകാൻ സാധ്യത കുറഞ്ഞത് ഏത് ?
വ്യക്തി വികാസത്തിൽ സാമൂഹ്യ സാഹചര്യങ്ങൾ പ്രാധാന്യം എന്ന സിദ്ധാന്തിച്ച മനശാസ്ത്രജ്ഞൻ ആണ്
മാതാപിതാക്കളുടേയും അധ്യാപകരുടേയും നിർബന്ധത്തിനു വഴങ്ങിയാണ് ആദർശ് വായന തുടങ്ങിയത്. എന്നാൽ പിന്നീട് വായനയെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റി. വ്യക്തിത്വവുമായി ബന്ധപ്പെടുത്തി ഇത് ഏതിനുള്ള ഉദാഹരണമാണ് ?
കുട്ടികൾക്ക് മറ്റുള്ളവരുടെ ഭാവങ്ങളും ഭാഷയും മനസ്സിലായിത്തുടങ്ങുന്ന പിയാഷെയുടെ വികസന ഘട്ടം ?
പില്കാലബാല്യത്തിലെ ബൗദ്ധിക വികസനം എങ്ങനെയാണ് ?