Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന പ്രസ്‌താവനകൾ ഏത് സംഭവവുമായി ബന്ധപ്പെട്ടതാണ്?

  • ജവഹർലാൽ നെഹ്റു കോൺഗ്രസ്സ് പ്രസിഡൻന്റായി തെരഞ്ഞെടുക്കപ്പെട്ടു
  • “പൂർണ്ണ സ്വരാജ്" പ്രമേയം പാസ്സാക്കി
  • 1930 ജനുവരി 26 സ്വാതന്ത്ര്യദിനമായി കൊണ്ടാടാൻ തീരുമാനിച്ചു

Aകറാച്ചി സമ്മേളനം

Bലാഹോർ സമ്മേളനം

Cകൽക്കത്താ സമ്മേളനം

Dനാഗ്‌പൂർ സമ്മേളനം

Answer:

B. ലാഹോർ സമ്മേളനം

Read Explanation:

ലാഹോർ സമ്മേളനം (1929)

  • ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ വഴിത്തിരിവായിരുന്നു 1929 ൽ ലാഹോറിൽ വച്ച് നടന്ന INC സമ്മേളനം 
  • ജവഹർലാൽ നെഹ്റുവായിരുന്നു അധ്യക്ഷൻ
  • ഇന്ത്യൻ സ്വാതന്ത്യസമരത്തിൻ്റെ അന്തിമലക്ഷ്യം പൂർണസ്വരാജ് (സമ്പൂർണസ്വാതന്ത്യം) ആണെന്ന് ഈ സമ്മേളനം പ്രഖ്യാപിച്ചു.
  • ഗാന്ധിജിയുടെ നേതൃത്വത്തിൽ സിവിൽ നിയമ ലംഘനം ആരംഭിക്കാനും  തീരുമാനിച്ചു.
  • ബ്രിട്ടീഷുകാരുടെ ജനവിരുദ്ധമായ സിവിൽ നിയമങ്ങളെ ലംഘിക്കുക എന്നതായിരുന്നു ഇതു കൊണ്ട് ഉദ്ദേശിച്ചത്.
  • വട്ടമേശ സമ്മേളനങ്ങൾ  ബഹിഷ്‌കരിക്കുവാനും സമ്മേളനത്തിൽ തീരുമാനമായി
  • ലാഹോർ സമ്മേളനത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് ആദ്യമായി, 1930 ജനുവരി 26 നു ത്രിവർണ്ണ പതാക ഉയർത്തിക്കൊണ്ടും ദേശഭക്തി ഗാനങ്ങൾ പാടിയും സ്വാതന്ത്ര്യ ദിനം ആഘോഷിക്കപ്പെട്ടു.

Related Questions:

പൂർണ്ണസ്വരാജാണ് കോൺഗ്രസ്സിൻ്റെ അന്തിമലക്ഷ്യം എന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം നടന്നത് ?
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായി മൂന്ന് പ്രാവശ്യം സേവനമനുഷ്ഠിച്ച വ്യക്തി ഇവരിൽ ആര് ?
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ലാഹോറിൽ ചേർന്ന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ആരായിരുന്നു ?
Where was the first session of Indian National Congress held?
പാലക്കാട്ടുകാരനായ ചേറ്റൂർ ശങ്കരൻ നായർ കോൺഗ്രസ്സിന്റെ ഏത് സമ്മേളനത്തിലാണ് കോൺഗ്രസ്സ് പ്രസിഡന്റായി തെരഞ്ഞെടുത്തത് ?