App Logo

No.1 PSC Learning App

1M+ Downloads
ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് ഉടനടി കാരണമായ സംഭവം ഏതാണ്?

Aലുസിറ്റാനിയ എന്ന കപ്പൽ ആക്രമിക്കപ്പെട്ടത്

Bആർച്ച്ഡ്യൂക്ക് ഫ്രാൻസ് ഫെർഡിനാൻഡിൻ്റെ കൊലപാതകം

Cവെർസൈൽസ് ഉടമ്പടി

Dസോം യുദ്ധം

Answer:

B. ആർച്ച്ഡ്യൂക്ക് ഫ്രാൻസ് ഫെർഡിനാൻഡിൻ്റെ കൊലപാതകം

Read Explanation:

ഒന്നാം ലോക യുദ്ധം സംഭവിക്കാൻ പെട്ടെന്നുള്ള കാരണം

  • 1914 ജൂൺ 28 നു ഓസ്ട്രിയൻ കിരീടാവകാശിയായ ആർച്ച് ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനെന്റും ഭാര്യയും ബോസ്നിയൻ തലസ്ഥാനമായ സാരയാവോയിൽ വെച്ചു വധിക്കപ്പെട്ടതാണ് യുദ്ധത്തിന്റെ ആസന്ന കാരണമായി കണക്കാക്കപ്പെടുന്നത്
  • സെർബിയൻ തീവ്രവാദിയായ ഗാവ്‌ലൊ പ്രിൻസപ്പ്  ആണ് അവരെ വധിച്ചത്.
  • സെർബിയൻ ഗവൺമെന്റിന് ഈ സംഭവത്തിൽ ഉണ്ടായിരുന്നപങ്കിനെ കുറിച്ച് ബോധ്യപ്പെട്ട ഓസ്ട്രിയ 11 വ്യവസ്ഥകൾ അടങ്ങുന്ന ഒരു അന്ത്യശാസനം സെർബിയക്ക് നൽകി.
  • 48 മണിക്കൂറിനുള്ളിൽ ഇതിനു മറുപടി നൽകണമെന്ന് ആസ്ട്രിയ ആവശ്യപ്പെട്ടു.
  • ഈ അന്ത്യശാസനം സെർബിയ നിരസിച്ചപ്പോൾ 1914 ജൂലൈ 28 ആം തീയതി ആസ്ട്രിയ സെർബിയക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു
  • തുടർന്ന് ഓരോ സഖ്യരാഷ്ട്രവും തങ്ങളുടെ ചേരിയിലെ രാഷ്ട്രങ്ങളെ സഹായിക്കാനായി മുന്നോട്ടുവന്നു.
  • ലോകത്തെ ചെറുതും വലുതുമായ രാഷ്ട്രങ്ങൾ നേരിട്ടോ അല്ലാതെയോ ഇതിൽ പങ്കാളികളായി. അതിനാൽ ഈ യുദ്ധം ഒന്നാം ലോകയുദ്ധം എന്നറിയപ്പെടുന്നു.

Related Questions:

"War is to man what maternity is to woman." - Whose words are these?
The rise of Fascism in Italy was led by:

ഒന്നാംലോക യുദ്ധാനന്തരം ഉദയം ചെയ്ത ഫാസിസം ലോക സമാധാനത്തിന് ഭീഷണിയായിരുന്നു. ഇതിന്റെ പ്രത്യേകതകൾ ഇവയിൽ ഏതെല്ലാമായിരുന്നു?

1.ജനാധിപത്യത്തോടുള്ള വിരോധം

2.യുദ്ധത്തെ മഹത്ത്വവൽക്കരിക്കൽ

3.വംശ മഹിമ ഉയർത്തിപ്പിടിക്കൽ

4.ഭൂതകാലത്തെ പ്രകീര്‍ത്തിക്കല്‍

The Revenge Movement was formed under the leadership of :
സ്വന്തം രാജ്യം മറ്റുള്ളവയേക്കാൾ ശ്രേഷ്ഠമാണെന്ന് കരുതുകയും സ്വന്തം രാജ്യം ചെയ്യുന്നതിനെയെല്ലാം ന്യായീകരിക്കുകയും ചെയ്യുന്നത് ഏത് പ്രത്യയശാസ്ത്രത്തിന്റെ പ്രത്യേകതയാണ്?.