Challenger App

No.1 PSC Learning App

1M+ Downloads
വ്യവസായിക പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി ഏത് ?

Aഒന്നാം പഞ്ചവത്സര പദ്ധതി

Bരണ്ടാം പഞ്ചവത്സര പദ്ധതി

Cമൂന്നാം പഞ്ചവത്സര പദ്ധതി

Dനാലാം പഞ്ചവത്സര പദ്ധതി

Answer:

B. രണ്ടാം പഞ്ചവത്സര പദ്ധതി

Read Explanation:

രണ്ടാം പഞ്ചവത്സര പദ്ധതി(1956–1961):

  • “മഹലനോബിസ്‌ മാതൃക” എന്നറിയപ്പെടുന്ന പദ്ധതി

  • രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം - വ്യാവസായിക പുരോഗതി.

  • ലക്ഷ്യമിട്ട വളർച്ചാനിരക്ക് 4.5%ഉം കൈവരിച്ചത് 4.27%ഉം ആയിരിന്നു.

രണ്ടാം പഞ്ചവത്സര പദ്ധതികാലത്ത്‌ ആരംഭിച്ച ഇരുമ്പുരുക്ക്‌ ശാലകള്‍ -

  • ദുര്‍ഗാപ്പൂര്‍ (പശ്ചിമബംഗാള്‍ - ബ്രിട്ടീഷ്‌ സഹായം)

  • ഭിലായ്‌ (ഛത്തീസ്ഗഡ്‌ - റഷ്യന്‍ സഹായം)

  • റൂർക്കേല (ഒഡീഷ - ജര്‍മ്മനി സഹായം)


Related Questions:

ഇന്ത്യാ ഗവൺമെന്റിന്റെ 'Make in India' പോളിസിയെ സാമ്പത്തികാസൂത്രണത്തിന്റെ ഏത് ലക്ഷ്യവുമായി ഏറ്റവും അനുയോജ്യമായി ബന്ധിപ്പിക്കപ്പെടുന്നു ?

ഇന്ത്യൻ ആസൂത്രണത്തെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

  1. പഞ്ചവത്സര പദ്ധതിക്ക് പകരം, 1966-69 കാലയളവിൽ ഇന്ത്യയിൽ "പ്ലാൻ ഹോളിഡേ" ആയിരുന്നു, വാർഷിക പദ്ധതികൾ മാത്രമാണ് ഉണ്ടായിരുന്നത്.
  2. കേന്ദ്രത്തിലെ സർക്കാർ മാറ്റം കാരണം 1978-ൽ അഞ്ചാം പഞ്ചവത്സര പദ്ധതി അതിന്റെ നാലാം വർഷത്തിൽ അവസാനിച്ചു.
  3. എട്ടാം പഞ്ചവത്സര പദ്ധതി 1990-ൽ ആരംഭിക്കാൻ കഴിഞ്ഞില്ല, 1992-ൽ മാത്രമാണ് ആരംഭിച്ചത്.
    ഏത് രാജ്യത്തിന്‍റെ മാതൃകയിലാണ് ഇന്ത്യയിൽ പഞ്ചവൽസര പദ്ധതികൾ ആരംഭിച്ചത് ?
    ഇരുപതിന പരിപാടി കൊണ്ടുവന്നതാര്?
    ഭിലായ് സ്റ്റീൽ പ്ലാൻറ് ഏത് രാജ്യത്തിൻറെ സഹായത്തോടെയാണ് ഇന്ത്യയിൽ നിർമിതമായത്?