App Logo

No.1 PSC Learning App

1M+ Downloads
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ഏറ്റവും പ്രയാസപ്പെടുന്ന കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന ഭക്ഷ്യസുരക്ഷാ പദ്ധതി ഏത് ?

Aസ്വർണ്ണജയന്തി ഷഹാരി റോസ്ഗാർ യോജന

Bഅന്നപൂർണ്ണ

Cഉച്ചഭക്ഷണ പരിപാടി

Dഅന്ത്യോദയ അന്നയോജന

Answer:

D. അന്ത്യോദയ അന്നയോജന

Read Explanation:

അന്ത്യോദയ അന്ന യോജന

  • ഭാരത സർക്കാർ 2000 ഡിസംബർ 25 ന് ആരംഭിച്ച പദ്ധതി
  • ഒമ്പതാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായി ആരംഭിച്ച പദ്ധതി
  • ഒരുകോടി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യധാന്യങ്ങൾ (അരി, ഗോതമ്പ്) ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്.
  • രാജസ്ഥാനിലാണ് ഈ പദ്ധതി ആദ്യമായി ആരംഭിച്ചത്.
  • ഇന്ത്യയിലെ പൊതുവിതരണസമ്പ്രദായം വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
  • ഇതിൻറെ ചുമതല ഫുഡ്‌ കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്കാണ് (F.C.I)
  • ആരംഭത്തിൽ ഒരു കുടുംബത്തിന് മാസന്തോറും 25 കിലോഗ്രാം ഭക്ഷ്യധാന്യമാണ് ലഭ്യമാക്കിയിരുന്നത്
  • പിന്നീട് 2002 ഏപ്രിൽ മുതൽ ഇത് 35 കിലോഗ്രാമായി വർദ്ധിപ്പിക്കപ്പെട്ടു.

Related Questions:

സ്ത്രീകളുടെ സ്വയം പര്യാപ്തത ലക്ഷ്യമിട്ടുകൊണ്ട് "ബീമാ സഖി യോജന" ആരംഭിച്ച പൊതുമേഖലാ ഇൻഷുറൻസ് കമ്പനി ?

സ്കൂൾ കുട്ടികൾക്ക് വേണ്ടിയുള്ള അന്തർദ്ദേശീയ പരീക്ഷയായ പിസാ ടെസ്റ്റ് മായി (PISA . Programme for International Student Assessement) ബന്ധപ്പെട്ട ചില പ്രസ്താവനകൾ വിലയിരുത്തുക :

1. മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നമ്മുടെ കുട്ടികൾ എവിടെ നിൽക്കുന്നു എന്ന് വിലയിരുത്തേണ്ടത് അനിവാര്യമാണ്

2. വായന, ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങളിലാണ് പിസ പരീക്ഷയിലൂടെ കുട്ടിയുടെ കഴിവ് വിലയിരുത്തുന്നത്

3. രണ്ടായിരത്തിൽ ആരംഭിച്ച പിസ പരീക്ഷ മൂന്നുവർഷം കൂടുമ്പോഴാണ് നടത്താറുള്ളത്

4.പിസ റാങ്കിങ്ങിൽ മികച്ചു നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ

5.2021-ൽ നടന്ന പിസ പരീക്ഷയിൽ കേരളമടക്കമുള്ള നാല് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്തിട്ടുണ്ട്

2025-26 വർഷത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെട്ട തൊഴിലാളികളുടെ ദിവസവേതന വർദ്ധനവ് എത്ര ശതമാനമാണ് ?
ജോലിയുമായി ബന്ധപ്പെട്ട എല്ലാവിധ സർക്കാർ സേവനങ്ങളും തൊഴിലാളിക്കും തൊഴിൽദാതാവിനും ലഭ്യമാക്കാൻ വേണ്ടി സർക്കാർ ആരംഭിച്ച പോർട്ടൽ ഏതാണ്?
The State Poverty Eradication Mission of the government of Kerala popularly known as :