App Logo

No.1 PSC Learning App

1M+ Downloads
ആവാസവ്യവസ്ഥകളെ പരിരക്ഷിച്ചുകൊണ്ട് വന്യജീവികളുടെ വംശനാശം തടയാനായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള വനമേഖലകളാണ്?

Aവന്യജീവിസങ്കേതങ്ങൾ

Bനാഷണൽ പാർക്കുകൾ

Cകമ്മ്യൂണിറ്റി റിസർവുകൾ

Dബയോസ്‌ഫിയർ റിസർവുകൾ

Answer:

A. വന്യജീവിസങ്കേതങ്ങൾ

Read Explanation:

വന്യജീവിസങ്കേതങ്ങൾ (Wild Life Sanctuary)

  • ആവാസവ്യവസ്ഥകളെ പരിരക്ഷിച്ചുകൊണ്ട് വന്യജീവികളുടെ വംശനാശം തടയാനായി പ്രഖ്യാപിക്കപ്പെ ട്ടിട്ടുള്ള വനമേഖലകളാണിവ.
  • പേപ്പാറ, പെരിയാർ, വയനാട് തുടങ്ങിയവ കേരളത്തിലെ വന്യജീവിസങ്കേതങ്ങൾക്ക് ഉദാഹരണങ്ങളാണ്

നാഷണൽ പാർക്കുകൾ (National Parks)

  • വന്യജീവിസംരക്ഷണത്തോടൊപ്പം ഒരു മേഖലയിലെ ചരിത്രസ്‌മാരകങ്ങൾ, പ്രകൃതിവിഭവങ്ങൾ, ഭൗമസവിശേഷതകൾ എന്നിവകൂടി സംരക്ഷിക്കുന്നതിനായി രൂപീകരിക്കപ്പെട്ടവയാണ് നാഷണൽ പാർക്കുകൾ.
  • ഇരവികുളം, സൈലന്റ്റ് വാലി, ആനമുടിച്ചോല, മതി കെട്ടാൻചോല, പാമ്പാടുംചോല എന്നിവയാണ് കേരളത്തിലെ നിലവിലുള്ള നാഷണൽ പാർക്കുകൾ

കമ്മ്യൂണിറ്റി റിസർവുകൾ (Community Reserves)

  • പൊതുജന പങ്കാളിത്തത്തോടെ സംരക്ഷിക്കപ്പെടുന്ന പ്രദേശങ്ങളാണ് കമ്മ്യൂണിറ്റി റിസർവുകൾ.
  • ജനവാസകേന്ദ്രങ്ങൾക്കിടയിലെ പരിസ്ഥിതിപ്രാധാന്യമേറിയ പ്രദേശങ്ങളാണിവ.
  • മലപ്പുറം കോഴിക്കോട് ജില്ലകളിലായി സ്ഥിതി - ചെയ്യുന്ന കടലുണ്ടി കമ്മ്യൂണിറ്റി റിസർവ് ഇതിന് ഉദാഹരണമാണ്

ബയോസ്‌ഫിയർ റിസർവുകൾ (Biosphere Reserves)

  • ലോകത്തിലെ പ്രധാനപ്പെട്ട ആവാസവ്യവസ്ഥകളെയും ജൈവവൈവിധ്യത്തെയും ജനിതകസ്രോതസ്സുകളെയും സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ സ്ഥാപിക്കപ്പെട്ട വിശാലമായ ഭൂപ്രദേശമാണിത്.
  • നീലഗിരി, അഗസ്ത്യമല എന്നീ ബയോസ്ഫിയർ റിസർവുകളിൽ കേരളത്തിലെ പ്രദേശങ്ങൾകൂടി ഉൾപ്പെട്ടിരിക്കുന്നു

കാവുകൾ (Sacred groves)

  • മനുഷ്യവാസപ്രദേശങ്ങളിൽ സംരക്ഷിക്കപ്പെട്ടുവരുന്ന വിസ്തൃതി കുറഞ്ഞ ജൈവവൈവിധ്യമേഖലയാണ് കാവുകൾ.
  • ജീവിതസാഹചര്യങ്ങളിൽ വന്ന മാറ്റങ്ങളുടെ ഭാഗമായി അമൂല്യജൈവസമ്പത്തായിരുന്ന കാവുകൾ പലതും നാമാവശേഷമായി.
  • ഏതാനും കാവുകൾ മാത്രമേ ഇന്നവശേഷിക്കുന്നുള്ളൂ.
  • പ്രദേശത്തെ ജലസംരക്ഷണത്തിൽ കാവുകളുടെ പങ്ക് നിസ്‌തുലമാണ്.

ഇക്കോളജിക്കൽ ഹോട്ട് സ്പോട്ടുകൾ (Ecological Hotspots)

  • തദ്ദേശീയമായ ധാരാളം സ്‌പീഷീസുകൾ ഉൾക്കൊള്ളുന്നതും ആവാസനാശഭീഷണി നേരിടുന്നതുമായ ജൈവവൈവിധ്യമേഖലകളാണ് ഇവ.
  • അതീവ പരിസ്ഥിതിപ്രാധാന്യമുള്ള ജൈവസമ്പന്ന മേഖലയാണ് ഓരോ ഹോട്ട്സ്പോട്ടും.
  • ലോകത്താകമാനമുള്ള മുപ്പത്തിനാല് ഹോട്ട്സ്പോട്ടുകളിൽ മൂന്നെണ്ണം ഇന്ത്യയിലാണ്.
  • പശ്ചി മഘട്ടം, വടക്കുകിഴക്കൻ ഹിമാലയം, ഇന്തോ - ബർമ മേഖല എന്നിവയാണവ.

Related Questions:

മനുഷ്യവാസപ്രദേശങ്ങളിൽ സംരക്ഷിക്കപ്പെട്ടുവരുന്ന വിസ്തൃതി കുറഞ്ഞ ജൈവവൈവിധ്യമേഖലയാണ്?
താഴെ പറയുന്നവയിൽ ജീവജാലങ്ങളുടെ 'എക്സിറ്റു' സംരക്ഷണത്തിന് (ex-situ conservation) ഉദാഹരണം ഏത് ?
മാവും മരവാഴയും തമ്മിലുള്ള ജീവിബന്ധം താഴെ പറയുന്നതിൽ ഏതാണ് ?
മലബാർ ബൊട്ടാണിക്കൽ ഗാർഡൻ എവിടെ സ്ഥിതി ചെയ്യുന്നു ?
ജൈവവൈവിധ്യം എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്?