App Logo

No.1 PSC Learning App

1M+ Downloads
കേരളാഗാന്ധി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സ്വാതന്ത്ര സമര സേനാനി?

Aഐ.കെ.കുമാരൻ

Bഎ.കെ.ഗോപാലൻ

Cസി.കേശവൻ

Dകെ.കേളപ്പൻ

Answer:

D. കെ.കേളപ്പൻ

Read Explanation:

കെ. കേളപ്പൻ

  • 'കേരള ഗാന്ധി' എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് കെ.കേളപ്പൻ ആണ്.

  • 1930-ൽ പയ്യന്നൂരിലേക്കു കോഴിക്കോട്ടുനിന്ന് ഉപ്പുസത്യാഗ്രഹജാഥ നയിച്ചത് കേളപ്പനായിരുന്നു.

  • 1931-32 ൽ ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തു.

  • ഗാന്ധിജി വ്യക്തി സത്യാഗ്രഹത്തിന് ആഹ്വാനം നൽകിയപ്പോൾ കേരളത്തിലെ ആദ്യസത്യാഗ്രഹിയായി തിരഞ്ഞെടുത്തത് കെ.കേളപ്പനെയായിരുന്നു.

  • എൻ.എസ്.എസിന്റെ ആദ്യ പ്രസിഡന്റായി സേവനമനുഷ്ഠിച്ചത് ഇദേഹമാണ്.


Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്‌താവനകളിൽ ശരിയായവ കണ്ടെത്തുക

 

(1) അരുണ ആസിഫ് അലി ക്വിറ്റ് ഇന്ത്യ സമരത്തിൽ സജീവ പ്രവർത്തക

 

(2) മാഡം ബിക്കാജി കാമ അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയുടെ ത്രിവർണ്ണ പതാക ആദ്യമായി ഉയർത്തി

 

(3) പണ്ഡിത രമാഭായി ബോംബെയിൽ ശാരദാസതൻ സ്ഥാപിച്ചു

സ്വാമി വിവേകാനന്ദന്റെ ഗുരു ?
സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി സ്ഥാപിച്ചത്
'ഇങ്ക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യം പ്രശസ്തമാക്കിയ നേതാവ് ?
Who was the first Martyr of freedom struggle in South India?