Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ കോൺഗ്രസിൻറെ ആദ്യ കാല ചരിത്രം രചിച്ച സ്വാതന്ത്ര്യ സമര സേനാനി?

Aമൊയാരത്ത് ശങ്കരൻ

Bകേസരി ബാലകൃഷ്ണപിള്ള

Cഎ.കെ പിള്ള

Dപെരുന്ന കെ.എൻ.നായർ

Answer:

A. മൊയാരത്ത് ശങ്കരൻ

Read Explanation:

കോൺഗ്രസിൻറെ സുവർണ്ണജൂബിലി പ്രമാണിച്ചാണ് ചരിത്രം തയ്യാറാക്കാൻ മൊയ്യാരത്ത് ശങ്കരന് നിയോഗിച്ചത് കേസരി ബാലകൃഷ്ണ പിള്ളയാണ് ചരിത്ര പുസ്തകത്തിന് അവതാരിക എഴുതിയത്.പിൽക്കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന് മൊയ്യാരത്ത് ശങ്കരൻ മരണപ്പെട്ടത് കണ്ണൂർ സബ് ജയിലിൽ വച്ചാണ്. കോൺഗ്രസും കേരളവും എന്ന പുസ്തകം രചിച്ചത് എ കെ പിള്ള. കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനം രചിച്ചത് പെരുന്ന കെ എ നായർ.


Related Questions:

ഈഴവമെമ്മോറിയൽ ഒപ്പുവെച്ചവരുടെ എണ്ണം ?

'ആറ്റിങ്ങൽ കലാപം' ഉണ്ടായ സാഹചര്യങ്ങൾ ഇവയിൽ ഏതെല്ലാം ആയിരുന്നു?

  1. ഇംഗ്ലീഷ് വ്യാപാരികൾ നേതാവായ ഗിഫോർഡിൻ്റെ കീഴിൽ നടത്തിയ ചൂഷണത്താലും ധാർഷ്ട്യത്തോടെയുള്ള പെരുമാറ്റത്തിലും ആദ്യമേ സ്ഥല നിവാസികളായ ജനങ്ങൾ രോഷാകുലരായിരുന്നു
  2. വർഷംതോറും വിലപ്പെട്ട പാരിതോഷികങ്ങൾ നൽകി ആറ്റിങ്ങൽ റാണിയെ സന്തോഷിപ്പിക്കുന്ന പതിവ് ഇംഗ്ലീഷ് ഉദ്യോഗസ്ഥർക്ക് ഉണ്ടായിരുന്നു.
  3. ആ പ്രദേശങ്ങളിൽ അധികാരം നടത്തിയിരുന്ന പിള്ളമാരുടെ പ്രതിനിധികൾ, സമ്മാനങ്ങളെല്ലാം തങ്ങൾ മുഖേന വേണം സമർപ്പിക്കേണ്ടത് എന്ന് ആവശ്യപ്പെട്ടു.
  4. ആറ്റിങ്ങൽ കലാപത്തിൽ ഗിഫോർഡ് വധിക്കപ്പെട്ടു

    വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തവരുടെ കൂട്ടത്തിൽ ശരിയായ ജോഡി തിരഞ്ഞെടുക്കുക

    1. ഡോക്ടർ പൽപ്പു
    2. ടി.കെ. മാധവൻ
    3. കെ. പി. കേശവമേനോൻ
      കേരളസിംഹം എന്ന് വിശേഷിപ്പിക്കുന്നത് ആരെ ?

      മൊറാഴ സമരവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

      1.മൊറാഴ സമരത്തിനിടയിൽ പോലീസും ജനക്കൂട്ടവും ഏറ്റുമുട്ടിയപ്പോൾ കൊല്ലപ്പെട്ട പോലീസ് ഇൻസ്‌പെക്ടറാണ് കെ.കുട്ടികൃഷ്ണ മേനോൻ.

      2. മൊറാഴ സംഭവത്തെത്തുടർന്ന് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട വിപ്ലവകാരിയാണ് കെ.പി.ആർ ഗോപാലൻ.

      3.ഗാന്ധിജിയുടെ ഇടപെടൽ മൂലം കെ.പി.ആർ ഗോപാലന്റെ വധശിക്ഷ ജീവപര്യന്തമാക്കി മാറ്റപ്പെട്ടു.