App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നതിൽ ഏത് മൗലികാവകാശത്തിന് വേണ്ടിയാണ് നിയമവാഴ്ച എന്ന ആശയം ബ്രിട്ടിഷ് ഭരണഘടനയിൽ നിന്നും ഭരണഘടന നിർമ്മാണ സമിതി സ്വീകരിച്ചിരിക്കുന്നത് :

Aഅനുഛേദം 14 - നിയമത്തിനുമുമ്പിലെ തുല്യതയ്ക്ക് വേണ്ടി

Bഅനുഛേദം 15 - ജാതിയുടെയും മതത്തിന്റെയും വർഗത്തിന്റെയും ലിംഗത്തിന്റെയും ജന്മസ്ഥലത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനത്തിനെതിരെ

Cഅനുഛേദം 16 - അവസരസമത്വ നിഷേധത്തിനെതിരെ

Dഅനുഛേദം 17 - അയ്ത്താചരണത്തിനെതിരെ

Answer:

A. അനുഛേദം 14 - നിയമത്തിനുമുമ്പിലെ തുല്യതയ്ക്ക് വേണ്ടി

Read Explanation:

മൗലികാവകാശങ്ങൾ (Fundamental Rights in Indian Constitution)

■ 6 മൗലികാവകാശങ്ങളാണ് ഭരണഘടന പൗരന്മാർക്ക് ഉറപ്പു നൽകുന്നത്.

1. സമത്വത്തിനുള്ള അവകാശം

2. സ്വാതന്ത്ര്യത്തിനുള്ള അവകാശം

3. ചൂഷണത്തിനെതിരെയുള്ള അവകാശം

4. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം

5. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം.

6. മൗലികാവകാശങ്ങൾ കോടതിയിലൂടെ സ്ഥാപിച്ചു കിട്ടുന്നതിനുള്ള അവകാശം.

 

സമത്വത്തിനുള്ള അവകാശം

  • അനുഛേദം 14. നിയമത്തിനു മുന്നിലെ സമത്വം
  • അനുഛേദം 15. മതം, വർഗ്ഗം, ജാതി, ലിഗം, ജന്മസ്ഥലം തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള വിവേചനത്തിന്റെ നിരോധനം.
  • അനുഛേദം 16. പൊതുതൊഴിലവസരങ്ങളിലെ സമത്വം. (എങ്കിലും, ചില തൊഴിൽ പദവികൾ പിന്നോക്കവിഭാഗങ്ങൾക്ക്‌ മാറ്റി വെച്ചിട്ടുണ്ട്‌).
  • അനുഛേദം 17. തൊട്ടുകൂടായ്മയുടെ (അയിത്തം) നിഷ്‌കാസനം.
  • അനുഛേദം 18. സ്ഥാനപേരുകൾ ഒഴിവാക്കൽ

Related Questions:

മഹാത്മാഗാന്ധി കീ ജയ് എന്ന മുദ്രാവാക്യത്തോടെ ഭരണഘടന നിർമ്മാണ സഭ പാസ്സാക്കിയ അനുഛേദം ഏത്?

Who was the Head of the Committee on Fundamental Rights of the Indian Constitution?

ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?

അർദ്ധ പ്രസിഡൻഷ്യൽ എക്സിക്യൂട്ടീവ് നിലവിലുള്ള രാജ്യമേതാണ്?

Fundamental Rights have been provided in the Constitution under which Part?