മർദ്ദം സ്ഥിരമായിരുന്നാൽ ഒരു വാതകത്തിൻറെ വ്യാപ്തവും ഊഷ്മാവും നേർ അനുപാതത്തിൽ ആയിരിക്കും എന്ന് പറയുന്ന വാതക നിയമം ഏത് ?
Aബോയിൽ നിയമം
Bചാൾസ് നിയമം
Cപാസ്കൽ നിയമം
Dഅവോഗാഡ്രോ നിയമം
Answer:
B. ചാൾസ് നിയമം
Read Explanation:
• ബോയിൽ നിയമം - ഊഷ്മാവ് സ്ഥിരമായിരിക്കുമ്പോൾ വാതകത്തിൻറെ വ്യാപ്തം അതിലനുഭവപ്പെടുന്ന മർദത്തിനു വിപരീത അനുപാതത്തിൽ ആയിരിക്കും
• ചാൾസ് നിയമം - മർദ്ദം സ്ഥിരം ആയിരിക്കുമ്പോൾ നിശ്ചിത പിണ്ഡമുള്ള ഒരു വാതകത്തിന്റെ വ്യാപ്തവും ഊഷ്മാവും നേർ അനുപാതത്തിൽ ആയിരിക്കും
• അവഗാഡ്രോ നിയമം - താപനില മർദ്ദം എന്നിവ സ്ഥിരം ആയിരിക്കുമ്പോൾ വാതകങ്ങളുടെ വ്യാപ്തം തന്മാത്രകളുടെ എണ്ണത്തിന് നേർ അനുപാതത്തിൽ ആയിരിക്കും