App Logo

No.1 PSC Learning App

1M+ Downloads
രക്തത്തിലെ കാൽസ്യത്തിൻ്റെ അളവ് വർദ്ധിപ്പിക്കാൻ പാരാതോർമോൺ എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി ഏത്?

Aപാരാതൈറോയ്ഡ് ഗ്രന്ഥി

Bഅഡ്രീനൽ ഗ്രന്ഥി

Cപിറ്റ്യൂട്ടറി ഗ്രന്ഥി

Dപാൻക്രിയാസ്

Answer:

A. പാരാതൈറോയ്ഡ് ഗ്രന്ഥി

Read Explanation:

കാൽസ്യത്തിന്റെ അളവ് ക്രമീകരണം

  • രക്തത്തിലെ കാൽസ്യത്തിൻ്റെ സാധാരണ അളവ് 9- 11 mg/100 ml ആണ്.

കാൽസിടോണിൻ

  • രക്തത്തിലെ കാൽസ്യത്തിൻ്റെ അളവ് വർധിക്കുമ്പോൾ തൈറോയ്‌ഡ് ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന ഹോർമോണാണ് കാൽസിടോണിൻ.
  • ഇത് രക്തത്തിലെ കാൽസ്യത്തിന്റെ അളവ് കുറയ്ക്കുന്നു.

പാരാതോർമോൺ

  • രക്തത്തിലെ കാൽസ്യത്തിന്റെ അളവ് കുറഞ്ഞാൽ തൈറോയ്‌ഡ് ഗ്രന്ഥിയുടെ പിൻഭാഗത്തായി സ്ഥിതിചെയ്യുന്ന പാരാതൈറോയ്‌ഡ് ഗ്രന്ഥി പാരാതോർമോൺ എന്ന ഹോർമോൺ ഉൽപ്പാദിപ്പിക്കുന്നു.
  • ഇത് രക്തത്തിലെ കാൽസ്യത്തിൻ്റെ അളവ് വർധിപ്പിക്കുന്നു.
  • കാൽസിടോണിൻ്റെയും പാരാതോർമോണിൻ്റെയും പ്രവർത്തനം പരസ്പ‌ര വിരുദ്ധമാണ്.

Related Questions:

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കുന്ന ശരീര ഭാഗമേത് ?
രക്തത്തിൽ കാൽസ്യത്തിൻ്റെ അളവ് കുറയുമ്പോൾ ഉത്‌പാദിയ്ക്കുന്ന ഹോർമോൺ ആണ് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.മസ്തിഷ്കത്തിൽ കാണപ്പെടുന്ന ഒരു പ്രധാന ഗ്രന്ഥിയാണ് തൈമസ്

2.നാഡീവ്യവസ്ഥയിലും അന്തഃസ്രാവി വ്യവസ്ഥയിലും ഹൈപ്പോതലാമസ് ഗ്രന്ഥി ഒരുപോലെ പ്രധാന പങ്കുവഹിക്കുന്നു.

മുലപ്പാൽ ഉൽപ്പാദിപ്പിക്കുന്ന ഹോർമോൺ ഏത് ?

ചില ഹോർമോണുകളും അവ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥികളുമായി ബന്ധപ്പെട്ട പ്രസ്താവന താഴെ നൽകിയിരിക്കുന്നു.അവയിൽ ശരിയായതിനെ മാത്രം കണ്ടെത്തുക:

1.തൈറോക്സിന്‍,കാല്‍സിട്ടോണിന്‍ എന്നീ ഹോർമോണുകൾ തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്നു.

2.പ്രോലാക്ടിന്‍,സൊമാറ്റോട്രോപ്പിന്‍ എന്നെ ഹോർമോണുകൾ ഹൈപ്പോതലാമസ് ഉൽപ്പാദിപ്പിക്കുന്നു.

3.വാസോപ്രസ്സിന്‍, റിലീസിംഗ് ഹോര്‍മോണ്‍ എന്നിവ പിറ്റ്യൂട്ടറി ഗ്രന്ഥി ഉൽപാദിപ്പിക്കുന്നു