App Logo

No.1 PSC Learning App

1M+ Downloads
വർഷം മുഴുവനും സൂര്യ രശ്മികൾ ലംബമായി പതിക്കുന്ന ആഗോളമർദ്ദ മേഖല ഏതാണ് ?

Aധ്രുവീയ ഉച്ചമർദ്ദ മേഖല

Bമധ്യരേഖ ന്യൂനമർദ്ദ മേഖല

Cഉപോഷ്ണ ഉച്ചമർദ്ദ മേഖല

Dഉപധ്രുവീയ മേഖല

Answer:

B. മധ്യരേഖ ന്യൂനമർദ്ദ മേഖല

Read Explanation:

മധ്യരേഖ ന്യൂനമർദ്ദ മേഖല (Equatorial Low Pressure Belt)

  • വർഷം മുഴുവൻ സൂര്യരശ്മികൾ ലംബമായി പതിക്കുന്ന മേഖലയാണിത് 
  • അതിനാൽ തന്നെ ഏറ്റവും ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന മേഖലയാണിത്
  • ഈ മേഖലയിൽ ഉടനീളം ന്യൂനമർദ്ദം അനുഭവപ്പെടുന്നു
  • സൂര്യന്റെ ചൂട് ഏറ്റ് വായു വികസിക്കുകയും വൻതോതിൽ ഉയരുകയും ചെയ്യുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. 
  • വൻതോതിൽ വായു മുകളിലേക്ക് ഉയർന്നു പോകുന്നതിനാൽ ഇവിടെ കാറ്റുകൾ ദുർബലമാണ് 
  • വായൂരഹിത മേഖല അഥവാ 'Doldrum' എന്നും ഇവിടം അറിയപ്പെടുന്നു 

Related Questions:

ദക്ഷിണാർദ്ധഗോളത്തിലെ വിശാല സമുദ്രങ്ങളിൽ ആഞ്ഞുവീശുന്ന റോറിംഗ് ഫോർട്ടിസ്, ഫ്യൂരിയസ് ഫിറ്റീസ്, ഷ്റിക്കിംഗ് സിക്സ്റ്റീസ് ഏത് കാറ്റാണ്.?
ആര്‍ദ്രത വര്‍ധിക്കുമ്പോള്‍ മര്‍ദ്ദം കുറയുന്നതിനുള്ള കാരണം എന്ത് ?
വടക്കേ അമേരിക്ക, വടക്കൻ യൂറോപ്യൻ രാജ്യങ്ങൾ, റഷ്യ എന്നീ മേഖലകളിലെ കാലാവസ്ഥ നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന കാറ്റുകൾ ഏത് ?
കാലത്തിനൊത്ത് ദിശ മാറുന്ന കാറ്റുകൾ എന്നർത്ഥം വരുന്ന പദം ഏത് ?
കാറ്റുകളില്ലാത്ത മേഖല എന്നർത്ഥത്തിൽ നിർവാത മേഖല എന്നറിയപ്പെടുന്നതേത് ?