App Logo

No.1 PSC Learning App

1M+ Downloads
കേരള പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്കക്ഷേമ വകുപ്പ് നൽകുന്ന 2024 ലെ മഹാത്മാ ഗോത്ര സമൃദ്ധി പുരസ്‌കാരത്തിൽ ഒന്നാമത് എത്തിയ ഗ്രാമപഞ്ചായത്ത് ഏത് ?

Aമാങ്കുളം

Bവട്ടവട

Cഅഗളി

Dആറളം

Answer:

C. അഗളി

Read Explanation:

• ഒന്നാം സ്ഥാനം ലഭിച്ച പഞ്ചായത്തിന് ലഭിച്ച പുരസ്‌കാര തുക - 5 ലക്ഷം രൂപ • രണ്ടാം സ്ഥാനം നേടിയ പഞ്ചായത്ത് - പുതൂർ (തൃശ്ശൂർ - പുരസ്‌കാര തുക - 3 ലക്ഷം രൂപ) • മൂന്നാം സ്ഥാനം നേടിയ പഞ്ചായത്ത് - ആറളം (കണ്ണൂർ - പുരസ്‌കാര തുക - 2 ലക്ഷം രൂപ) • കേരളം സർക്കാരിൻ്റെ ട്രൈബൽ പ്ലസ് പദ്ധതി മികച്ച രീതിയിൽ നടത്തിയ പഞ്ചായത്തുകൾക്കാണ് മഹാത്മാ ഗോത്രസമൃദ്ധി പുരസ്‌കാരം നൽകുന്നത് • ട്രൈബൽ പ്ലസ് പദ്ധതി - മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ 100 തൊഴിൽ ദിനങ്ങൾ നൽകുന്നതിനോടൊപ്പം പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് അധികമായി 100 തൊഴിൽ ദിനം കൂടി ലഭ്യമാക്കുന്ന പദ്ധതി


Related Questions:

കേരള സർക്കാർ ഫെബ്രുവരി 2000-ൽ നിയമിച്ച നരേന്ദ്രൻ കമ്മിഷന്റെ പ്രധാന ശുപാർശകൾ എന്തായിരുന്നു ?.

  1. പിന്നോക്കാവസ്ഥ ഒഴിവാക്കുന്നതിനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും തുല്യ അവകാശങ്ങൾ ഉറപ്പാക്കുന്നതിനുമായി പ്രത്യേക നിയമന കാമ്പെയ്നുകൾ നടപ്പിലാക്കുക.
  2. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലികളിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് (EWS) 10% സംവരണം ഏർപ്പെടുത്തുക.
  3. പിന്നോക്ക വിഭാഗങ്ങളുടെ ജനസംഖ്യാ അനുപാതികമായി പ്രാതിനിധ്യം ഉറപ്പിക്കുന്നതിന് സംവരണം ഫലപ്രദമായി നടപ്പിലാക്കുക
    കേരളത്തിൽ അഗതികളുടെ പുനരധിവാസത്തിന് ആയി രൂപം കൊടുത്ത സമഗ്ര വികസന പദ്ധതി
    സർക്കാർ ആശുപ്രതികളെ ആശ്രയിക്കുന്നവർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിച്ച്, ജനസൗഹാർദ്ധ ആശുപ്രതികൾ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ രൂപകൽപ്പന ചെയ്ത കേരള സർക്കാർ പദ്ധതി ഏത് ?
    കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ രൂപീകരിച്ച പദ്ധതിയാണ്.
    വ്യാജ കമ്പനികളുടെയും ആക്രി, സ്റ്റീൽ വ്യാപാര സ്ഥാപനങ്ങളുടെയും മറവിൽ നടക്കുന്ന GST വെട്ടിപ്പ് തടയുന്നതിനായി കേരളത്തിൽ നടത്തിയ പരിശോധന ?