Challenger App

No.1 PSC Learning App

1M+ Downloads
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് നിർമ്മിച്ച് തീരസംരക്ഷണ സേനയുടെ ഭാഗമാകുന്ന ഹെലികോപ്റ്റർ ഏതാണ് ?

Aചേതക്

Bചീറ്റ

Cഹെറോൺ

Dധ്രുവ്

Answer:

D. ധ്രുവ്

Read Explanation:

ധ്രുവ് MK III

  • ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി ഇന്ത്യ തദ്ദേശീയമായി രൂപകല്‍പന ചെയ്യുകയും നിര്‍മിക്കുകയും ചെയ്തതാണ് MK-III ശ്രേണിയില്‍പെട്ട ധ്രുവ് ഹെലികോപ്റ്റര്‍.
  • ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡ് വികസിപ്പിച്ചെടുത്ത ഒരു മൾട്ടി പർപ്പസ് ഹെലിക്കൊപ്പ്റ്റർ ആണിത്.
  • ഈ ശ്രേണിയിലെ പത്തു ഹെലികോപ്റ്ററുകളാണ് തീരസംരക്ഷണ സേനയ്ക്ക് നൽകിയത്. 
  • അത്യാധുനിക സെന്‍സറുകളും ആയുധങ്ങളും ഉള്‍ക്കൊള്ളുന്ന  ഹെലികോപ്റ്ററാണ് ധ്രുവ് MK III.
  •  ഈ ഹെലികോപ്റ്ററുകളില്‍ ആധുനിക നിരീക്ഷണ റഡാറും ഇലക്ട്രോ ഒപ്റ്റിക്കല്‍ ഉപകരണങ്ങളും ഘടിപ്പിച്ചിട്ടുണ്ട്.
  • പകലും രാത്രിയും ഏതു കാലാവസ്ഥയിലും, ദീര്‍ഘദൂര തിരച്ചിലിനും, രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും, സമുദ്ര നിരീക്ഷണങ്ങള്‍ക്കും ഈ ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കാനാകും.
  • കൂടാതെ പ്രതിരോധ ആവശ്യങ്ങള്‍ക്കായി ഒരു ഹെവി മെഷീന്‍ഗണ്ണും
  • ഗുരുതരാവസ്ഥയിലുള്ള രോഗികളെ എയര്‍ലിഫ്റ്റ് ചെയ്യുന്നതിനായി, നീക്കം ചെയ്യാവുന്ന വിധത്തിലുള്ള മെഡിക്കല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റും ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്. 

Related Questions:

റിപ്പബ്ലിക് ഡേ പരേഡിൽ സാഹസിക അഭ്യാസം നടത്തുന്ന സെക്യൂരിറ്റി ഫോഴ്സ് വനിത സൈനിക വിഭാഗം ' സീമ ഭവാനി ' ഏത് വർഷമാണ് രൂപീകൃതമായത് ?
Which missile is a naval variant of Prithvi and has a range of up to 350 km with the capability to carry both conventional and nuclear warheads?
ഇന്ത്യയുടെ നീലഗിരി ക്ലാസ് യുദ്ധക്കപ്പലുകളിലെ ആറാമത്തെ കപ്പൽ ആയ "വിന്ധ്യഗിരി" നിർമ്മിച്ചത് ഏത് കപ്പൽ നിർമ്മാണശാലയിലാണ് ?
ആദ്യമായി വനിത ബറ്റാലിയൻ ആരംഭിച്ച അർധസൈനിക വിഭാഗം ഏതാണ് ?
"ഡെസർട്ട് സൈക്ലോൺ - 2024" സൈനിക അഭ്യാസത്തിനു വേദിയാകുന്നത് എവിടെ ?