യൂണിയൻ ലിസ്റ്റിലും കൺകറൻ്റ് ലിസ്റ്റിലും ഉൾപ്പെട്ട വിഷയങ്ങളിൽ നിയമ നിർമ്മാണം നടത്തുന്നു.
ധന-ധനേതര ബില്ലുകൾ അവതരിപ്പിക്കുകയും നിയമ നിർമ്മാണം നടത്തുകയും ചെയ്യുന്നു.
നികുതി ചുമത്തൽ, വാർഷിക സാമ്പത്തിക കണക്കുകൾ, ബഡ്‌ജറ്റ് എന്നിവയ്ക്കുള്ള നിർദ്ദേശങ്ങൾ അംഗീകരിക്കുന്നു.
ചോദ്യങ്ങൾ, ഉപചോദ്യങ്ങൾ, തീരുമാനങ്ങൾ പ്രമേയങ്ങൾ, അവിശ്വാസ പ്രമേയങ്ങൾ, തുടങ്ങിയവയിലൂടെ കാര്യനിർവ്വഹണ വിഭാ ഗത്തെ നിയന്ത്രിക്കുന്നു. ഭരണഘടന ഭേദഗതി ചെയ്യുന്നു.
അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തെ അംഗീ കരിക്കുന്നു.
രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും തെരഞ്ഞെടുക്കുന്നു.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, സുപ്രിംകോടതി ഹൈക്കോടതി ജഡ്‌ജിമാർ എന്നിവരെ നീക്കം ചെയ്യുന്നു കമ്മറ്റികളെയും, കമ്മീഷനുകളെയും നിയ മിക്കുകയും അവയുടെ റിപ്പോർട്ടുകൾ പരിഗ ണിക്കുകയും ചെയ്യുന്നു.