Challenger App

No.1 PSC Learning App

1M+ Downloads
വികർണസങ്കരണം (diagonal hybridisation) അഥവാ രേഖീയസങ്കരണം (linear hybridisation) എന്നറിയപ്പെടുന്ന സങ്കരണം ഏത് ?

ASP2

BSP

CSP3

DDSP2

Answer:

B. SP

Read Explanation:

sp സങ്കരണം

  • ഇത്തരം സങ്കരണത്തിൽ ഒരു ട ഓർബിറ്റലും ഒരു p ഓർബിറ്റലും കുടിക്കലർന്ന് തുല്യമായ രണ്ട് sp സങ്കര ഓർബിറ്റലുകൾ ഉണ്ടാകുന്നു. 

  • സങ്കര ഓർബിറ്റലുകൾ z- അക്ഷത്തിലൂടെ ക്രമീകരിക്കണമെങ്കിൽ, sp സങ്കരണത്തിന് അനുയോജ്യമായ ഓർബിറ്റലുകൾ ട ഉം Pz ഉം ആയിരിക്കണം. 

  • ഓരോ sp സങ്കര ഓർബിറ്റലിനും 50% s-സ്വഭാവവും 50% p-സ്വഭാവവും ഉണ്ടായിരിക്കും. 

  • ഒരു തന്മാത്രയിലെ കേന്ദ്ര ആറ്റം sp സങ്കരണത്തിൽ ആയിരിക്കുകയും മറ്റു രണ്ടു ആറ്റങ്ങളുമായി നേരിട്ട് ബന്ധിച്ചിരിക്കുകയുമാണെങ്കിൽ അതിന്റെ ആകൃതി രേഖീയമായിരിക്കും. 

  • അതുകൊണ്ട് ഈ സങ്കരണത്തെ വികർണസങ്കരണം (diagonal hybridisation) അഥവാ രേഖീയസങ്കരണം (linear = hybridisation) എന്നും പറയും.

  • പോസിറ്റീവ് ലോബുകൾ പുറത്തേയ്ക്കുന്തിയതും വളരെ ചെറിയ നെഗറ്റീവ് ലോബുകളോടുകൂടിയതുമായ രണ്ട് sp സങ്കര ഓർബിറ്റലുകളും z-അക്ഷത്തിൽ വിപരീതദിശയിൽ ക്രമീകരിക്കപ്പെടുന്നു. 


Related Questions:

ഓർത്തോ നൈട്രോ ഫെനോൾ ൽ അടങ്ങിയിരിക്കുന്ന ഹൈഡ്രജൻ ബന്ധനം ഏത് ?
ഏത് ആയിരിനെയാണ് പ്ലവനപ്രക്രിയ വഴി സാന്ദ്രണം ചെയ്യുന്നത്?
All the compounds of which of the following sets belongs to the same homologous series?
വാച്ചിൽ ഉപയോഗിക്കുന്ന സെൽ?
Which of the following reactants will come in place of A and give a neutralisation reaction? Ca(OH)2+A→ CaCl₂ + H₂O