App Logo

No.1 PSC Learning App

1M+ Downloads
ബാങ്കുകൾ ദേശസാൽക്കരിച്ച ഇന്ത്യൻ പ്രധാനമന്ത്രി ?

Aജവഹർലാൽ നെഹ്‌റു

Bഇന്ദിരാഗാന്ധി

Cമൻമോഹൻ സിംഗ്

Dനരസിംഹറാവു

Answer:

B. ഇന്ദിരാഗാന്ധി

Read Explanation:

  • 1969 ലെ ബാങ്കിംഗ് കമ്പനിസ് (അക്വിസിഷൻ ആൻഡ് ട്രാൻസ്ഫർ ഓഫ് അണ്ടർടേക്കിംഗ്സ്) ഓർഡിനൻസ്  വഴി സർക്കാർ ഒന്നാം ഘട്ട ബാങ്ക് ദേശസാൽക്കരണം നടത്തി.
  • ഒന്നാം ഘട്ട ബാങ്ക് ദേശസാൽക്കരണം നടന്നത് - 1969 ജൂലൈ 19 
  • ഒന്നാം ഘട്ടത്തിൽ ദേശസാൽക്കരണം ചെയ്ത ബാങ്കുകളുടെ എണ്ണം : 14
  • 1969ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഈ ബാങ്കുകളെ ദേശസാൽക്കരിച്ചത്.
  • 50 കോടിയിലധികം ദേശീയ നിക്ഷേപമുള്ള ബാങ്കുകളായിരുന്നു ഇവ.
  • 1980 ഏപ്രിൽ 15 ന് ൽ ആറ് വാണിജ്യ ബാങ്കുകളുടെ രണ്ടാം ഘട്ട ദേശസാൽക്കരണം നടന്നു.
  • വായ്പാ വിതരണത്തിൽ സർക്കാരിന് കൂടുതൽ നിയന്ത്രണം നൽകുക എന്നതായിരുന്നു രണ്ടാം ഘട്ട ദേശസാൽക്കരണത്തിന്റെ പ്രഖ്യാപിത കാരണം
  • 200 കോടിയിലേറെ നിക്ഷേപ മൂലധനമുള്ള ആറു ബാങ്കുകളെയാണ് ഇത്തവണ ദേശസാൽക്കരിച്ചത്.
  • രണ്ടാം ഘട്ട ബാങ്ക് ദേശസാൽക്കാരണ സമയത്തെ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി

 


Related Questions:

ദക്ഷിണേന്ത്യകാരനായ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
ലോകത്തിലെ വിവിധ ഭാഷകളിലായി 13 ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി?
' മറ്റേഴ്‌സ് ഓഫ് ഡിസ്ക്രീഷൻ ' എന്നത് ഏത് മുൻ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആത്മകഥയാണ് ?
ഇന്ത്യൻ ഭരണഘടനയുടെ 11,12 പട്ടികകൾ ഭരണഘടനയോട് കൂട്ടിച്ചേർത്തപ്പോൾ പ്രധാനമന്ത്രിയായിരുന്നത് ആര്?
ഇന്ത്യൻ നാണയത്തിൽ ആദ്യമായി മുദ്രണം ചെയ്യപ്പെട്ട പ്രധാനമന്ത്രി ?