'ഇസ്ലാമിൻ്റെ കവാടം' എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ പ്രദേശം ?Aസിന്ധ്Bകനോജ്Cപാനിപ്പത്ത്Dഇവയൊന്നുമല്ലAnswer: A. സിന്ധ് Read Explanation: അറബികൾ ആദ്യമായി ആക്രമിച്ചു കിഴടക്കിയ ഇന്ത്യൻ പ്രദേശമാണ് സിന്ധ് അതുകൊണ്ട് ഇത് 'ഇസ്ലാമിൻ്റെ കവാടം' എന്നും അറിയപ്പെട്ടിരുന്നു . AD 712 ൽ മുഹമ്മദ് ബിൻ കാസിം ആണ് സിന്ധ് ആക്രമിച്ചത്. സിന്ധിലെ ദേബാൽ എന്ന തുറമുഖമാണ് ആദ്യം ആക്രമിക്കപ്പെട്ടത്. മുഹമ്മദ് ബിൻ കാസിമിനാൽ വധിക്കപ്പെട്ട സിന്ധിലെ ഭരണാധികാരിയാണ് ദാഹിർ. അൽ ഹജ്ജാജ് ബിൻ യൂസഫ് എന്ന് ഇറാഖിലെ ഗവർണർ ആണ് ഇന്ത്യയെ ആക്രമിക്കാൻ കാസിമിനെ അയച്ചത്. ഇന്ത്യൻ ദേശീയ ഗാനത്തിൽ പ്രതിപാദിക്കുന്നതും ഇന്നത്തെ പാക്കിസ്ഥാനിൽ നിലകൊള്ളുന്നതുമായ പ്രദേശമാണ് സിന്ധ്. Read more in App