Challenger App

No.1 PSC Learning App

1M+ Downloads
റിഫ്റ്റ് വാലിയില്‍ കൂടി ഒഴുകുന്ന ഇന്ത്യന്‍ നദി?

Aഗംഗ

Bനര്‍മ്മദ

Cകൃഷ്ണ

Dകാവേരി

Answer:

B. നര്‍മ്മദ

Read Explanation:

നര്‍മ്മദ

  • മധ്യപ്രദേശിലെ അമർകണ്ഡക് പീഠഭൂമിയുടെ പടിഞ്ഞാറൻ ചരിവിൽ 1057 മീറ്റർ ഉയരത്തിൽ നിന്ന് ഉദ്ഭവിക്കുന്നു.

  • മൈക്കലാ പർവ്വത നിരകളാണ് കൃത്യമായി ഇവയുടെ ഉത്ഭവസ്ഥാനം.

  • അറബിക്കടലാണ് നർമ്മദയുടെ പതനസ്ഥാനം.

  • 'സന്തോഷം നൽകുന്നവൾ' എന്നാണ് നർമ്മദ എന്ന വാക്കിനർത്ഥം

  • 1312 കിലോമീറ്റർ നീളമുള്ള നദിയാണ് നർമ്മദ

  • പടിഞ്ഞാറോട്ട് ഒഴുകുന്ന ഉപദ്വീപിയൻ നദികളിലെ ഏറ്റവും വലിയ നദി.

  • പ്രാചീനകാലത്ത് 'രേവ' എന്നാണ് നർമ്മദ അറിയപ്പെട്ടിരുന്നത്.

  • റിഫ്റ്റ് വാലിയില്‍ കൂടി ഒഴുകുന്ന ഇന്ത്യന്‍ നദി

  • ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന ഏറ്റവും വലിയ നദി.

  • വിന്ധ്യ സത്പുര നിരകളിലൂടെ ഒഴുകുന്ന ഉപദ്വീപിയ നദി.

  • ഇന്ത്യയെ തെക്കേ ഇന്ത്യയെന്നും വടക്കേ ഇന്ത്യ എന്നും വിഭജിക്കുന്ന നദി.

  • 'ഗുജറാത്തിന്റെയും മധ്യപ്രദേശത്തിന്റെയും ജീവരേഖ' എന്നറിയപ്പെടുന്ന നദി


Related Questions:

Which of the following is not matched correctly?
With which river is social activist Medha Patkar associated?
സിന്ധു നദിയിൽ പണിതിരിക്കുന്ന ഏറ്റവും വലിയ ഡാം ആണ് ടർബേല ഡാം. ഇത് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
' ദക്ഷിണേന്ത്യയിലെ നെല്ലറ ' എന്നറിയപ്പെടുന്ന നദി ?
ഭാരതത്തിന്റെ ദേശീയ നദിയായി ഗംഗയെ പ്രഖ്യാപിച്ച വർഷം ?