App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയിൽ നിന്ന് ഏറ്റവും അകലെയെത്തിയ ഇന്ത്യൻ നിർമ്മിത പേടകം ഏത്?

Aമംഗൾയാൻ

Bആര്യഭട്ട

Cചന്ദ്രയാൻ

Dഭാസ്ക്കര

Answer:

A. മംഗൾയാൻ

Read Explanation:

  • India’s Mangalyaan or Mars Orbiter has created yet another record by reaching the farthest distance in the space by any Indian spacecraft.
  • 2013 നവംബർ 5ൽ ഇന്ത്യ വിക്ഷേപിച്ച ചൊവ്വാ ദൗത്യമാണ് മാർസ് ഓർബിറ്റർ മിഷൻ. അനൗദ്യോഗികമായി ഇത് മംഗൾയാൻ  എന്നും അറിയപ്പെടുന്നു.
  • ഇന്ത്യയുടെ ആദ്യത്തെ ഗ്രഹാന്തര യാത്രാദൗത്യമാണ് ഇത്.
  • കൊൽക്കത്തയിൽ വെച്ചു നടന്ന നൂറാം ഇന്ത്യൻ സയൻസ് കോൺഗ്രസ്സിലാണ് ഇതിനെക്കുറിച്ച് ആദ്യപ്രഖ്യാപനമുണ്ടായത്.
  • 2014 സെപ്റ്റംബർ 24ന് മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു.
  • ഇതോടെ ചൊവ്വാദൗത്യത്തിലേർപ്പെടുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ.
  • ഈ ഉപഗ്രഹം ചൊവ്വയിലെ ജലസാന്നിദ്ധ്യം, അന്തരീക്ഷ ഘടന, അണു വികിരണ സാന്നിദ്ധ്യം എന്നിവയെക്കുറിച്ചു പഠിക്കുന്നതിനായാണ് വിക്ഷേപിച്ചത്.
  • പി.എസ്.എൽ.വി.യുടെ പരിഷ്കൃത രൂപമായ പി.എസ്.എൽ.വി.-എക്സ്.എൽ ആണ് നിലവിൽ ഇതിനായി ഉപയോഗിച്ച വിക്ഷേപണ വാഹനം.

പ്രത്യേകതകൾ

  • ഒന്നാമത്തെ തവണ തന്നെ വിജയിക്കുന്ന ആദ്യ ചൊവ്വാ ദൗത്യം.
  • യു.എസ്.എ, റഷ്യ, യൂറോപ്യൻ യൂണിയൻ എന്നിവയ്ക്കു ശേഷം നാലാമത് വിജയകരമായി പൂർത്തിയായ ചൊവ്വാ ദൗത്യം.
  • വിജയകരമായി പൂർത്തിയായ ആദ്യ ഏഷ്യൻ ചൊവ്വാ ദൗത്യം.
  • ഏറ്റവും കുറഞ്ഞ ചിലവിൽ ചൊവ്വായിലെത്തുന്ന ദൗത്യം.
  • വളരെ കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കിയ ചൊവ്വാദൗത്യം.

Related Questions:

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.‘മിഷൻ ശക്തി’ എന്ന പേരിൽ ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) വിജയകരമായി നടത്തിയത് ഉപഗ്രഹ വേധ മിസൈലുകളുടെ പരീക്ഷണമാണ്.

2.ഒഡീഷയിലെ വീലർ ഐലൻഡിൽ നിന്നാണ് മിഷൻ ശക്തിയുടെ പരീക്ഷണം ഡിആർഡിഒ നടത്തിയത്.



ഇന്ത്യൻ സ്പെയ്സ് റിസർച്ച് ഓർഗനൈസേഷന്റെ ആസ്ഥാനം എവിടെയാണ്?
കാലാവസ്ഥ പഠനത്തിനായുള്ള മേഘട്രോപിക്സ് - 1 എന്ന ഉപഗ്രഹ സംരംഭത്തിൽ ഇസ്രോയോടൊപ്പം സഹകരിച്ച വിദേശ രാജ്യം ഏതാണ് ?
ചന്ദ്രയാൻ -2 ദൗത്യത്തിനു നേതൃത്വം നൽകിയ ISRO ചെയർമാൻ ആരായിരുന്നു ?
2021 - ൽ ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (PSLV-C51) വിക്ഷേപിച്ച 'അമസോണിയൻ' എന്ന ഉപഗ്രഹം ഏത് രാജ്യത്തിന്റെയാണ് ?